ലീഗ് വിട്ടയാള്‍ക്കുനേരെ വധശ്രമം

കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്കില്‍ മുസ്ലിംലീഗ് വിട്ട് എല്‍.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചയാള്‍ക്കുനേരെ വധശ്രമമെന്ന് പരാതി. വട്ടക്കണ്ടിയില്‍ മുഹമ്മദ് ഷരീഫിനെയാണ് (37) അജ്ഞാതര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കച്ചേരിമുക്ക് അങ്ങാടിയില്‍നിന്ന് വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ചും മുഖം തുണികൊണ്ട് മൂടിക്കെട്ടിയും ബൈക്കിലത്തെിയ രണ്ടുപേര്‍ ഷരീഫിനെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് മാറിയതിനാല്‍ കാലില്‍മാത്രമാണ് ബൈക്ക് കയറിയത്. തുടര്‍ന്ന് വലിച്ച് നിലത്തു വീഴ്ത്താനും ശ്രമം നടന്നു. അര മണിക്കൂറിനകം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വീട്ടുമുറ്റത്ത് ആള്‍ പെരുമാറ്റം ശ്രദ്ധയില്‍പെട്ട് വാതില്‍ തുറന്നപ്പോള്‍ വീട്ടിനുള്ളിലേക്കും മുകളിലേക്കും കല്ളെറിയുകയും ചെയ്തു. പരിക്കേറ്റ ഷരീഫിനെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ സ്ഥലം വിട്ടതെന്നും ഷരീഫ് പറഞ്ഞു. കൊലപ്പെടുത്തുമെന്ന് ഏതാനും ദിവസംമുമ്പ് ഫോണില്‍ ഭീഷണിപ്പെടുത്തുകയും കച്ചേരിമുക്ക് അങ്ങാടില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. ഷരീഫിന് ആയുസ്സ് കുറവാണെന്നും ലീഗാണ് പറയുന്നതെന്നുമായിരുന്നു പോസ്റ്ററിലുള്ളത്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന്‍െറ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഷരീഫിന്‍െറ പിതാവ് എന്‍.പി. ഇമ്പിച്ചമ്മാലി മുസ്ല്യാര്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.