താമരശേരി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിലുണ്ടായ കുരുക്കുകള്‍ അഴിയുന്നു. കര്‍ഷകന്‍ സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് താമരശ്ശേരി രൂപതയുടെ അനുഗ്രഹാശിസ്സുകളോടെ രംഗത്തുവന്ന മലയോര വികസന സമിതി നയം പരസ്യമായി വ്യക്തമാക്കിയിട്ടില്ളെങ്കിലും തങ്ങളുടെ സ്ഥാനാര്‍ഥി മത്സരരംഗത്തില്ളെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ താമരശ്ശേരി രൂപതയുടെ പിന്തുണയുണ്ടെന്ന് പ്രചരിപ്പിച്ച് മത്സര രംഗത്തുള്ള സൈമണ്‍ തോണക്കര, സിബി വയലില്‍ എന്നിവരുടെ നില പരുങ്ങലിലായി. കെ.സി.ബി.സിയുടെ മദ്യ നിരോധന സമിതിയുടെ സംസ്ഥാന ഭാരവാഹികൂടിയായ താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിക്ക് യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തെ പിന്തുണക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ പ്രഫ. ചാക്കോ കാളംപറമ്പില്‍ ചെയര്‍മാനായ മലയോര വികസന സമിതി നിര്‍ണായകമായ തീരുമാനമെടുത്തത്. സമിതിയുടെ കണ്‍വെന്‍ഷനില്‍ രൂപതാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തിലും പങ്കെടുത്തിരുന്നു. കാര്‍ഷിക മേഖലയില്‍ ഏറെ സ്വാധീനമുള്ള ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന തലത്തില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ തിരുവമ്പാടി മണ്ഡലത്തില്‍ യു.ഡി.എഫിനെതിരെ കര്‍ഷകരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി ഒഴിവായിക്കിട്ടിയ ആശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.