കോഴിക്കോട്: വാഹനം തടഞ്ഞത് പൊലീസില്‍ പരാതി പറഞ്ഞതിന് കടയുടമയെയും കൂടെയുള്ളയാളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ സഹോദരങ്ങള്‍ക്ക് അഞ്ചുകൊല്ലം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും. കോടഞ്ചേരി വടക്കയില്‍ സ്റ്റോഴ്സ് ഉടമ സജി വര്‍ഗീസ്, വി.ജെ. ജോസ് എന്നിവരെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ കോടഞ്ചേരി നാടിക്കുന്നേല്‍ ജോര്‍ജ് പോള്‍ (34), ജോസ് പോള്‍ (32) എന്നിവര്‍ക്കാണ് രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ എടപ്പഴകത്ത് ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ പരിക്കേറ്റ ഒന്നാം സാക്ഷി സജി വര്‍ഗീസിനും 25,000 രൂപ രണ്ടാം സാക്ഷി വി.ജെ. ജോസിനും നല്‍കണം. പിഴയടച്ചില്ളെങ്കില്‍ ഒരുകൊല്ലം കൂടി കഠിന തടവനുഭവിക്കണം. വധശ്രമത്തിന് അഞ്ചുകൊല്ലംവീതവും മന$പൂര്‍വം പരിക്കേല്‍പിച്ചതിന് ഒമ്പതുമാസവും മാരകായുധം കൊണ്ട് പരിക്കേല്‍പിച്ചതിന് രണ്ടുകൊല്ലവുമാണ് ശിക്ഷ വിധിച്ചതെങ്കിലും തടവ് അഞ്ചുകൊല്ലം ഒന്നിച്ചനുഭവിച്ചാല്‍ മതി. 2012 ഏപ്രില്‍ 11ന് രാത്രി ഒമ്പതിന് സഹോദരന്മാര്‍ ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് കോടഞ്ചേരി പൊലീസെടുത്ത കേസ്. പകല്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ ചൊല്ലി വി.ജെ. ജോസ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയ വിരോധത്തിന് ആക്രമണം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷാജു ജോര്‍ജ് ഹാജരായി. പ്രോസിക്യൂഷന്‍ അഞ്ച് തൊണ്ടി സാധനങ്ങളും 11 രേഖകളും ഹാജരാക്കി. 12 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.