പേരാമ്പ്രയുടെ വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് സ്ഥാനാര്‍ഥി സംഗമം

പേരാമ്പ്ര: പേരാമ്പ്ര പ്രസ്ക്ളബ് സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംഗമത്തില്‍ മണ്ഡലത്തിന്‍െറ സമഗ്രവികസനത്തിനുള്ള പുതിയ കാഴ്ചപ്പാട് ഉയര്‍ന്നു. പേരാമ്പ്ര മണ്ഡലത്തിലെ ആറു സ്ഥാനാര്‍ഥികളും ഒരു വേദിയില്‍ തങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ പങ്കുവെച്ചു. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി, തൊഴില്‍ തുടങ്ങിയവ ഉറപ്പുവരുത്തുമെന്നും ഏറെക്കാലമായുള്ള ആവശ്യങ്ങളായ പേരാമ്പ്ര ബൈപാസ്, താലൂക്ക് രൂപവത്കരണം എന്നിവ നടപ്പാക്കുമെന്നും താലൂക്ക് ആശുപത്രി വികസനം, സാങ്കേതിക വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയവ യാഥാര്‍ഥ്യമാക്കുമെന്നും സ്ഥാനാര്‍ഥികള്‍ പറഞ്ഞു. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്‍െറ സാങ്കേതിക തടസ്സം നീക്കി നിര്‍മാണം ത്വരിതപ്പെടുത്തും. കൃഷിയെയും കര്‍ഷകഗ്രാമങ്ങളെയും വന്യമൃഗശല്യത്തില്‍നിന്ന് മോചിപ്പിക്കുമെന്നും കാലാനുസൃതമായി മണ്ഡലത്തിന്‍െറ സമഗ്ര പുരോഗതിക്കുതകുന്ന പദ്ധതികള്‍ നടപ്പാക്കുമെന്നും കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നും സ്ഥാനാര്‍ഥികള്‍ പറഞ്ഞു. ടി.പി. രാമകൃഷ്ണന്‍ (എല്‍.ഡി.എഫ്), അഡ്വ. മുഹമ്മദ് ഇക്ബാല്‍ (യു.ഡി.എഫ്), കെ. സുകുമാരന്‍ നായര്‍ (എന്‍.ഡി.എ), റസാഖ് പാലേരി (വെല്‍ഫെയര്‍ പാര്‍ട്ടി), എം.ടി. മുഹമ്മദ് (സി.പി.ഐ -എം.എല്‍ റെഡ്സ്റ്റാര്‍), കെ.പി.ഗോപി (എസ്.ഡി.പി.ഐ) എന്നിവര്‍ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. ഇ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ.പി. കുഞ്ഞബ്ദുല്ല, ഇ.പി. മുഹമ്മദ്, ഇ.എം. ബാബു, ശശികുമാര്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. കെ. കുഞ്ഞബ്ദുല്ല സ്വാഗതവും സി.കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.