ആട്ടിന്‍കൂട്ടില്‍ നായ്ക്കളെ അടച്ചിട്ടു; രണ്ട് ആടുകള്‍ ചത്തനിലയില്‍

പയ്യോളി: ആട്ടിന്‍കൂട്ടില്‍ നായ്ക്കളെ അടച്ചിട്ട സാമൂഹികവിരുദ്ധരുടെ ക്രൂരതയില്‍ രണ്ട് ആടുകള്‍ ചത്തു. ഒരു ആടിന് നായയുടെ കടിയേറ്റു. തച്ചന്‍കുന്ന് ഇല്ലിക്കാത്ത് കണിയാന്‍കണ്ടി അസൈനാറുടെ ഭാര്യ ഷജിമിനയുടെ ആടുകളെയാണ് കഴിഞ്ഞദിവസം കൂട്ടിനുള്ളില്‍ ചത്തനിലയില്‍ കണ്ടത്തെിയത്. പുറത്തുനിന്ന് കൊണ്ടുവന്ന നായ്ക്കളെ ആട്ടിന്‍കൂട്ടില്‍ കയറ്റിയശേഷം സാമൂഹികവിരുദ്ധര്‍ കൂട് പുറത്തുനിന്ന് കൊളുത്തിടുകയായിരുന്നു. അതേസമയം, നായയുടെ കടിയേറ്റല്ല ആടുകള്‍ ചത്തതെന്നും കഴുത്ത് ഞെരിച്ചുകൊന്നതാകാനാണ് സാധ്യതയെന്നുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയ വെറ്ററിനറി സര്‍ജന്‍െറ നിഗമനം.സംഭവം നടന്ന ദിവസം രാത്രി ഷജിമിന വീടുപൂട്ടി തറവാട് വീട്ടിലേക്ക് പോയതായിരുന്നു. പിറ്റേദിവസം രാവിലെ വീട്ടിലത്തെിയ അയല്‍പക്കത്തെ സ്ത്രീയാണ് സംഭവം ആദ്യം കണ്ടതെന്ന് പറയുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് ഷജിമിനയും ബന്ധുക്കളും എത്തുകയായിരുന്നു. ഷജിമിനയുടെ പരാതിയില്‍ പയ്യോളി എസ്.ഐ ആഗേഷിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയവര്‍ നായയെ ആട്ടിന്‍കുട്ടില്‍നിന്ന് പുറത്താക്കുന്നതിനിടെ കഴുത്തില്‍ കുരുക്കുമുറുകി നായ്ക്കളും ചത്തു. വിഷം ഉള്ളില്‍ ചെന്നാണ് ആടുകള്‍ ചത്തതെന്നും സംശയമുണ്ട്. ഇരിങ്ങല്‍ വെറ്ററിനറി സര്‍ജന്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് പരിശോധനക്ക് അയച്ചു. കുടുംബശ്രീയില്‍നിന്ന് 28,000 രൂപ ലോണെടുത്താണ് ഷജിമിന ആടിനെ വാങ്ങിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടത്തെണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.