വടകര: സ്വകാര്യ ലോഡ്ജില്‍ മനോരോഗിയായ ബംഗാളി യുവാവിന്‍െറ മണിക്കൂറുകള്‍ നീണ്ട പരാക്രമം. സംഭവത്തില്‍ ലോഡ്ജിലെ ഒരു മുറിയിലെ മുഴുവന്‍ ഉപകരണങ്ങളും തകര്‍ന്നു. നഗരമധ്യത്തിലെ എടോടി അല്‍സഫ ലോഡ്ജിലെ എ.സി മുറിയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പശ്ചിമബംഗാളിലെ സിലുഗുരി ജില്ലയിലെ ഉത്തര്‍ഘല്‍പര, സരഘാര്‍പരയിലെ കര്‍മല്‍ മര്‍ഡിയാണ് (25) പരാക്രമം നടത്തിയത്. പൊലീസും ഫയര്‍മാന്‍മാരും ചേര്‍ന്ന് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. അതിനിടയില്‍ ഫയര്‍മാനും ലോഡ്ജില്‍ താമസക്കാരനായ തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു. ഫയര്‍മാന്‍ പയ്യോളി സ്വദേശി റിഥിന്‍, ലോഡ്ജിലുണ്ടായിരുന്ന ഷിബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരീരമാസകലം ജനല്‍ച്ചില്ലുകൊണ്ട് കുത്തേറ്റ് റിഥിന്‍ വടകര ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ലോഡ്ജിലത്തെിയ യുവാവ്, തുറന്നുകിടന്ന എ.സി മുറിയില്‍ കയറി വാതിലടച്ചാണ് സാധനസാമഗ്രികള്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയത്. മാനേജറും മറ്റുള്ളവരും പലതും പറഞ്ഞിട്ടും ഇയാള്‍ മുറിവിട്ടിറങ്ങിയില്ല. മുറിയിലുണ്ടായിരുന്ന ടി.വി, നാല് കട്ടിലുകള്‍, സോഫ സെറ്റ്, കിടക്കകള്‍, കര്‍ട്ടന്‍ ഫിറ്റിങ്സ്, ട്യൂബ് ലൈറ്റുകള്‍, ജനല്‍ച്ചില്ലുകള്‍ തുടങ്ങി എല്ലാ സാധനങ്ങളും തകര്‍ത്തനിലയിലാണ്. മാനേജര്‍ പി. ഭാസ്കരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമയുടെ മകന്‍ ആര്‍. റാഷിദ് സ്ഥലത്തത്തെി പൊലീസില്‍ വിവരമറിയിച്ചു. പൊലീസത്തെിയിട്ടും യുവാവിനെ മുറിയില്‍നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍മാന്‍മാര്‍ എത്തിയാണ് വൈകീട്ടോടെ യുവാവിനെ കീഴ്പ്പെടുത്തിയത്. അതിനിടയിലാണ് ഇയാള്‍ ഫയര്‍ ഓഫിസറെ ജനല്‍ ഗ്ളാസുകൊണ്ട് കുത്തിയത്. 40,000ത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ലോഡ്ജ് മാനേജര്‍ പറഞ്ഞു. കോഴിക്കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ മര്‍ഡിയെ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.