വടകര: ഒടുവില്‍, വിഷ്ണുമംഗലം പുഴയും വറ്റി. ഇതോടെ വടകര കടലോര മേഖല, ഒഞ്ചിയം, അഴിയൂര്‍, ഏറാമല, പുറമേരി പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം മുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭാഗികമായി നടന്നുവന്ന കുടിവെള്ള വിതരണം പുഴ വറ്റിയതോടെ പൊടുന്നനെ നിലക്കുകയായിരുന്നു. പമ്പ്ഹൗസ് പരിസരത്തെ ചളി മാറ്റി വെള്ളത്തിന്‍െറ ഒഴുക്ക് സുഗമമാക്കിയും മറ്റും അതോറിറ്റി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, വേനല്‍ മഴ ലഭിക്കാതായ സാഹചര്യത്തില്‍ പുഴ വറ്റുകയായിരുന്നു. കുറഞ്ഞവെള്ളത്തില്‍ മത്സ്യം പിടിച്ചതും പമ്പിങ്ങിനെ ബാധിച്ചിരുന്നു. മീന്‍പിടിത്തക്കാരെ പൊലീസത്തെി ഒഴിവാക്കിയാണ് പമ്പിങ് നടത്തിയത്.പുഴയില്‍ പലയിടത്തായി കെട്ടിക്കിടക്കുന്ന വെള്ളം പമ്പ്ഹൗസിലെ കിണറ്റിലത്തെിച്ച് പമ്പിങ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിന് കീഴിലുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളമത്തെിക്കാന്‍ കഴിയില്ല. ചുരുങ്ങിയപക്ഷം വിലങ്ങാട് മലയില്‍ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ പുഴയില്‍ വെള്ളം ലഭിക്കൂ. പദ്ധതിയുടെ ബണ്ട് തുറക്കാനാണ് അധികൃതരുടെ നീക്കം. പെട്ടെന്ന് മഴ പെയ്യുകയാണെങ്കില്‍ പിന്നെ ബണ്ട് തുറക്കാന്‍ കഴിയില്ല. നിലവില്‍ കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ വിഷ്ണുമംഗലം പദ്ധതി നിലച്ചത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. ഇതിനുപുറമെ, ഒഞ്ചിയം-ചോറോട് പദ്ധതി, ഗുളികപ്പുഴ പദ്ധതി എന്നിവക്ക് വൈദ്യുതി മുടക്കം കാരണം കൃത്യമായി പമ്പിങ് നടക്കാത്ത സാഹചര്യമാണുള്ളത്. മറ്റു പ്രാദേശിക കുടിവെള്ള പദ്ധതി കിണറുകളും വറ്റിയിരിക്കയാണ്. കഴിഞ്ഞ കാലങ്ങളില്‍ വേനല്‍മഴ നന്നായി ലഭിച്ചതിനാല്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല. നിലവില്‍ 782 ടാപ്പുകളിലൂടെയും 9013 സര്‍വിസ് കണക്ഷനുകളിലൂടെയുമാണ് വിഷ്ണുമംഗലത്തെ കുടിവെള്ള വിതരണം നടക്കുന്നത്. ഇതിനെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലാവുന്നത്. പുതിയ സാഹചര്യത്തില്‍ താലൂക്കിലെ മിക്ക പഞ്ചായത്തുകളില്‍ റവന്യൂവകുപ്പിന്‍െറ നേതൃത്വത്തില്‍ ടാങ്കറുകള്‍ വഴി കുടിവെള്ള വിതരണം നടക്കുകയാണ്. ഇതാകട്ടെ, ഒന്നിടവിട്ട ദിനങ്ങളിലാണുള്ളത്. ഈ രീതിയില്‍ ലഭിക്കുന്ന വെള്ളം അത്യാവശ്യത്തിനുപോലും തികയുന്നില്ളെന്നാണ് ആക്ഷേപം. ഗുളികപ്പുഴയില്‍നിന്നാണ് വടകര നഗരസഭയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. വൈദ്യുതിക്ഷാമം പമ്പിങ്ങിനെ ബാധിക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ കാര്യക്ഷമമായി പമ്പിങ് നടക്കുന്നുണ്ട്. വിഷ്ണുമംഗലം പദ്ധതി പമ്പിങ് പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ ടാങ്കറുകളില്‍ വെള്ളമത്തെിക്കുന്നത് ഊര്‍ജിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വോട്ടുതേടിയത്തെുന്ന സ്ഥാനാര്‍ഥികള്‍ക്കും കടുത്ത വരള്‍ച്ച പ്രയാസം സൃഷ്ടിക്കുകയാണ്. കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തത് നാട്ടുകാരെ രോഷാകുലരാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.