കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ എക്സ്പ്രസ് ബസ് റൂട്ട് മാറ്റിയതിലും അധികം വരുന്ന ഡ്യൂട്ടി അനുവദിക്കാത്തതിലും പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സംയുക്ത യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ ബംഗളൂരു രാത്രി സര്‍വിസുകള്‍ ഏറെ നേരം ബഹിഷ്കരിച്ചു. ഇതുകാരണം കോഴിക്കോട്ടുനിന്ന് രാത്രി ഏഴിനും എട്ടിനും ഒമ്പതരക്കും പുറപ്പെടുന്ന ബസുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ഇതിനിടെ യാത്രക്കാര്‍ പ്രതിഷേധിച്ചത് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ സംഘര്‍ഷത്തിനും ഇടയാക്കി. ഒടുവില്‍ പൊലീസ് എത്തിയാണ് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്. കോഴിക്കോട്-ബംഗളൂരു സൂപ്പര്‍ എക്സ്പ്രസ് ബസിന്‍െറ ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കുള്ള രാത്രി സര്‍വിസിന്‍െറ സമയം മാറ്റി സ്കാനിയ ബസിന് നല്‍കിയത് സംബന്ധിച്ചായിരുന്നു പ്രതിഷേധം. ബംഗളൂരുവില്‍നിന്ന് ബത്തേരി വഴിയുള്ള സര്‍വിസ് മാനന്തവാടി-കുട്ട വഴിയാക്കിയാണ് മാറ്റിയത്. ഇതോടെ ഒരു ഡ്യൂട്ടിയില്‍ മുപ്പത്തിനാലര മണിക്കൂര്‍ അധികം ജോലി ചെയ്യേണ്ടിവരും. ഇതുപ്രകാരം നാല് ഡ്യൂട്ടിയും രണ്ടര മണിക്കൂര്‍ അധിക വേതനവും വേണം. ഇക്കാര്യം പരിഗണിച്ചില്ളെങ്കില്‍ സര്‍വിസുകള്‍ ബഹിഷ്കരിക്കുമെന്ന് മേയ് രണ്ടിന് കത്ത് നല്‍കിയിരുന്നെന്നും പരിഹാരമുണ്ടാകാത്തതിനാലാണ് സര്‍വിസുകള്‍ ബഹിഷ്കരിച്ചതെന്നും കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) യൂനിറ്റ് സെക്രട്ടറി ഇന്ദുകുമാര്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലിന് പാവങ്ങാട്ടെ ഡി.ടി.ഒ ഓഫിസില്‍ തുടങ്ങിയ ചര്‍ച്ച എട്ടു മണിയോടെയാണ് പിരിഞ്ഞത്. ജീവനക്കാര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്ന തീരുമാനത്തിലാണ് ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയാറായത്. പ്രശ്നത്തില്‍ തിങ്കളാഴ്ച രാവിലെ 11ന് വീണ്ടും ചര്‍ച്ച നടക്കും. ചര്‍ച്ച നീണ്ടതോടെ ഏഴു മണിക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ് എട്ടരക്കാണ് പാവങ്ങാട്ടുനിന്ന് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലേക്ക് പുറപ്പെട്ടത്. എട്ടിനുള്ള ബസ് ഒമ്പതിനും ഒമ്പതരക്കുള്ള ബസ് 9.45നുമാണ് പുറപ്പെട്ടത്. ജീവനക്കാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് ശനിയാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ എക്സ്പ്രസിന്‍െറ സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.