കണക്കുകള്‍ കൂട്ടിക്കിഴിച്ച് പാര്‍ട്ടികള്‍; പ്രചാരണം പാരമ്യത്തില്‍

കൊടുവള്ളി: നിയമസഭാ തെരഞ്ഞെടുപ്പിന് ഏഴുനാള്‍ ബാക്കിനില്‍ക്കെ അവസാനഘട്ട പ്രചാരണം പാരമ്യതയിലത്തെി. ബൂത്ത് തലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കാവുന്ന വോട്ടുകളുടെ കണക്കുകള്‍ പരിശോധിച്ച് കൂട്ടിക്കിഴിക്കലുകള്‍ നടത്തുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കൊടുവള്ളിയില്‍ ഇരുമുന്നണികള്‍ക്കും വിജയം അനിവാര്യമായതിനാല്‍ ഭൂരിപക്ഷമുറപ്പാക്കാന്‍ വോട്ടര്‍മാരെ നേരിട്ട് ഒരുവട്ടംകൂടി കാണുന്ന രീതിയിലുള്ള പ്രചാരണത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. പ്രമുഖ നേതാക്കളെ മുന്നില്‍നിര്‍ത്തി റോഡ്ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. യു.ഡി.എഫിന്‍െറ റോഡ് ഷോ തിങ്കളാഴ്ച വൈകീട്ട് നടക്കും. പരസ്യപ്രചാരണ പരിപാടികള്‍ 14ന് വൈകീട്ട് അവസാനിക്കാനിരിക്കെ കൊട്ടിക്കലാശവും അതുവഴി സംഭവിക്കുന്ന ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളിലെ ഗതാഗത തടസ്സവും സംഘര്‍ഷവുമെല്ലാം ഒഴിവാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച വിളിക്കുമെന്ന് കൊടുവള്ളി സി.ഐ എ. പ്രേംജിത്ത് പറഞ്ഞു. 10ന് ചൊവ്വാഴ്ച നഗരസഭയില്‍ യു.ഡി.എഫ് വികസന സന്ദേശയാത്ര നടത്തും. രാവിലെ പത്തിന് വെണ്ണക്കാട്ടുനിന്നും ആരംഭിച്ച് വൈകീട്ട് വാവാട് സമാപിക്കും. 13ന് ഏഴുമേഖലകളില്‍നിന്നുമുള്ള കാല്‍നട പ്രചാരണജാഥകളും നടക്കും. വൈകീട്ട് കൊടുവള്ളിയില്‍ സമാപിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖ് ഞായറാഴ്ച കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.