കോഴിക്കോട്: കുണ്ടുങ്ങല്‍ സി.എന്‍. പടന്നയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വീടു കത്തിനശിച്ച ആയിശ, സൗദ, കുഞ്ഞിബി എന്നിവരുടെ വീടുകള്‍ അടിയന്തരമായി പുനര്‍നിര്‍മിച്ചു നല്‍കാനുള്ള നടപടിയുണ്ടാകണമെന്ന് വീട് പുനര്‍നിര്‍മാണ സഹായസമിതി ആവശ്യപ്പെട്ടു. തീപിടിത്തത്തില്‍ മൂന്നു വീട്ടിലെയും എല്ലാ രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായി. വിലപ്പെട്ട രേഖകള്‍, പണം, സ്വര്‍ണം, വീട്ടുപകരണങ്ങള്‍ എന്നിവ നശിച്ചു. ഇവരുടെ വീട് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും വീടുനിര്‍മാണ കുടുംബസഹായ സമിതി ആവശ്യപ്പെട്ടു. 57ാം വാര്‍ഡ് കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍െറ നേതൃത്വത്തില്‍ രാഷ്ട്രീയ സാമൂഹിക മതസംഘടന നേതാക്കളും ചേര്‍ന്നാണ് ആയിശ, കുഞ്ഞീബി, സൗദ വീടുനിര്‍മാണ കുടുംബസഹായ സമിതി രൂപവത്കരിച്ചത്. കേള്‍വിക്കുറവുള്ള വിധവയായ ആയിശക്ക് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മാത്രമാണുള്ളത്. സൗദയുടെ കുടുംബവും ദുരിതത്തിലാണ് കഴിയുന്നത്. മറ്റുള്ളവരുടെ സഹായംകൊണ്ടുമാത്രമെ ഇനി ഇവര്‍ക്ക് കിടന്നുറങ്ങാന്‍ ഒരിടമുണ്ടാക്കാനാകൂ. സഹായ സമിതി ഭാരവാഹികള്‍: സി. അബ്ദുറഹിമാന്‍ (ചെയ), എസ്.കെ. അബൂബക്കര്‍കോയ (ജന.കണ്‍), കുഞ്ഞിദിന്‍ കോയ (ട്രഷ), എം.പി. കോയട്ടി (വര്‍ക്കിങ് കണ്‍), എ.ടി. മൊയ്തീന്‍കോയ, സക്കീര്‍ ഹുസൈന്‍, സി.കെ. കോയ, വി.പി. മൊയ്തീന്‍, സി. അബ്ദുറഹീം (വൈസ്. ചെയ), എം.ടി. അഹമ്മദ് കോയ, ഐ.പി. അഷ്റഫ്, പി.പി. സമദ്, കെ. ജഹീര്‍, എം.പി. ഷംസീര്‍, ഇല്യാസ് (കണ്‍). വിലാസം: ആയിഷ, കുഞ്ഞീബി, സൗദ- വീട് പുനര്‍നിര്‍മാണ സഹായസമിതി, കുണ്ടുങ്ങല്‍, കല്ലായി പി.ഒ- 673003. ഓഫിസ്: നൂറുല്‍ഹുദ മദ്റസ, മാളിയേക്കല്‍ റോഡ്. ഫോണ്‍: 9562343474.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.