കൊടുവള്ളി: രണ്ടാഴ്ചയോളമായി മടവൂരില്‍ കുടിവെള്ളം മുടക്കിയ ജല അതോറിറ്റി നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗം സമരം നടത്തിയിട്ടും ജലവിതരണം സാധാരണ നിലയിലായില്ല. ദിവസവും രാത്രിയില്‍ ഭാഗികമായി നടത്തിവന്നിരുന്ന ജലവിതരണവും വെള്ളിയാഴ്ച മുതല്‍ നടക്കുന്നില്ല. കൊട്ടക്കാവയല്‍, ആരാമ്പ്രം, ചക്കാലക്കല്‍, പുള്ളിക്കോത്ത് ഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു വന്ന ജലവിതരണവുമിപ്പോള്‍ നിലച്ചിരിക്കയാണ്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ 5 മണി വരെയാണ് മടവൂരിലെ എല്‍.ഡി.എഫ് അംഗം എ.പി.നസ്തര്‍കൊടുവളളി എ.ഇ ഓഫീസില്‍ കിടപ്പുസമരം നടത്തിയത്. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിസി.അബ്ദുല്‍ ഹമീദ്, കൊടുവള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബാബു, മടവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി. കോരപ്പന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്‍റ് പി.കെ. ഇ ചന്ദ്രന്‍ തുടങ്ങിയവര്‍ എ.ഇയുമായി ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ 24 മണിക്കൂറും വെള്ളം വിതരണം ചെയ്യാമെന്നും ടാങ്ക് നിറഞ്ഞ ശേഷം വെള്ളം തുറന്നു വിടാമെന്നും ധാരണയായിരുന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ കേവലം ഒന്നര മണിക്കൂര്‍ മാത്രമാണ് വെള്ളം തുറന്നു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടുള്ളൂ. വെള്ളിയാഴ്ച രാത്രിയിലോ ശനിയാഴ്ചയോ വെള്ളം വിതരണം നടത്തിയിട്ടില്ല. വിതരണത്തിനാവശ്യമായ വെള്ളമില്ളെന്നാന്ന് കൊടുവള്ളി എ.ഇ പ്രതികരിച്ചത്. ശനിയാഴ്ച വെള്ളം വിതരണം നടക്കില്ളെന്നും രാത്രി വെള്ളം ടാങ്കില്‍ നിറച്ച ശേഷം ഞായറാഴ്ച രാവിലെ വെള്ളം തുറന്നു വിടാമെന്നുമാണ് എ.ഇ.അവസാനമായി അറിയിച്ചത്. കൊട്ടക്കാ വയല്‍പൂനൂര്‍ പുഴയില്‍ പമ്പ് ഹൗസിനോടനുബന്ധിച്ചുള്ള കിണറില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് ഭാഗികമായി നടത്തിവന്ന ജലവിതരണം നിലക്കാന്‍ കാരണമെന്നാണ് ജല അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജിതേഷ് പ്രതികരിച്ചത്. കത്തിപ്പോയ മോട്ടോര്‍ പമ്പ് സെറ്റ് റിപ്പയറിങ് നടപടികള്‍ നടന്നുവരുകയാണെന്നും നാലു ദിവസങ്ങള്‍ക്കകം വീണ്ടും സ്ഥാപിക്കാനാവുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മടവൂരില്‍ രണ്ടാഴ്ചയോളമായി താറുമാറായ കുടിവെള്ള വിതരണം സാധാരണ നിലയിലാക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.