കൊട്ടിക്കലാശത്തിന് എട്ടുനാള്‍; വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍

കൊടുവള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തിന് എട്ടുനാള്‍ ബാക്കിനില്‍ക്കെ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളെല്ലാം വിശ്രമമില്ലാതെ അവസാനഘട്ട പ്രചാരണ പരിപാടികളിലേക്ക് പ്രവേശിച്ചു. സ്വതന്ത്രരടക്കം മൊത്തം എട്ടു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ. റസാഖ് (യു.ഡി.എഫ്), കാരാട്ട് റസാഖ് (എല്‍.ഡി.എഫ്), അഡ്വ. പി.കെ. സകരിയ്യ (വെല്‍ഫെയര്‍ പാര്‍ട്ടി), അലി അക്ബര്‍ (ബി.ജെ.പി), ഇ. നാസര്‍ (എസ്.ഡി.പി.ഐ) തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. യു.ഡി.എഫിന്‍െറ തട്ടകമായ കൊടുവള്ളിയില്‍ എം.എ. റസാഖിന്‍െറ വിജയം അനിവാര്യമായിക്കണ്ട് മുന്നണിപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മുസ്ലിം ലീഗില്‍നിന്ന് പുറത്തുവന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന കാരാട്ട് റസാഖും അവസാനഘട്ട പ്രചാരണത്തിലാണ്. ബി.ജെ.പിയുടെ അലി അക്ബറും പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. മണ്ഡലത്തില്‍ സ്വാധീനമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും അവസാനഘട്ട പ്രചാരണത്തിലേക്ക് പ്രവേശിച്ചു. എല്‍.ഡി.എഫ് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ശനിയാഴ്ച മുതല്‍ 14വരെ എല്‍.ഡി.എഫ് വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തും. പഞ്ചായത്തുതല റാലികള്‍ എട്ടു മുതല്‍ 12വരെ തീയതികളില്‍ നടക്കും. എല്‍.ഡി.വൈ.എഫിന്‍െറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് അമ്പായത്തോടില്‍നിന്ന് കൊടുവള്ളിയിലേക്ക് ഹൈവേറാലി നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.