കോഴിക്കോട്: തെരഞ്ഞെടുപ്പ് നടത്തിപ്പിന്‍െറ ഐ.ടി ചുമതലയുള്ള ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ കരാര്‍ പുതുക്കിയില്ല. ഇതുകാരണം തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ അവതാളത്തിലാകുമെന്ന് ആശങ്ക. സംസ്ഥാനത്തെ 75 താലൂക്കുകളിലും 14 കലക്ടറേറ്റുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറ ഓഫിസിലും പ്രവര്‍ത്തിക്കുന്ന 150ഓളം പേരുടെ കരാറാണ് പുതുക്കാത്തത്. 2015 ജൂണ്‍ 30നാണ് ഇവരുടെ കരാര്‍ അവസാനിച്ചത്. തുടര്‍ന്നുള്ള മാസങ്ങളിലും ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും രേഖാപരമായ സാധുതയില്ലാത്തതിനാല്‍ നിയമപരമായി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. അധികൃതരെ പലതവണ ബന്ധപ്പെട്ടെങ്കിലും നടപടിയില്ളെന്നും ജീവനക്കാര്‍ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍പട്ടിക എന്നിവ തയാറാക്കല്‍, വോട്ടര്‍മാരുടെ ഫോട്ടോ എടുക്കല്‍, വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യുന്നത് ഐ.ടി ജീവനക്കാരാണ്. സംസ്ഥാനത്തെയും ഡല്‍ഹിയിലെയും തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പാക്കുന്ന സോഫ്റ്റ്വെയറുകളും സാങ്കേതികവിദ്യകളും കൈകാര്യം ചെയ്യല്‍, ഇലക്ട്രോണിക് വോട്ടുയന്ത്രം, ഇ-പോസ്റ്റിങ്, തത്സമയ വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം എന്നിവയിലെല്ലാം സാങ്കേതിക പിന്തുണ നല്‍കുന്നവരാണ് ഇവര്‍.1996 മുതല്‍ നിയമിതരായ ഇവര്‍ താല്‍ക്കാലിക വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള ഐ.ടി പ്രഫഷനലുകളാണെങ്കിലും സ്ഥിരം നിയമനത്തിനുള്ള ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവരെ നിയമിച്ചത് തെരഞ്ഞെടുപ്പ് കമീഷനാണെങ്കിലും സാങ്കേതിക ജോലികളായതിനാല്‍ കെല്‍ട്രോണിന്‍െറ നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകാരണം, കരാര്‍ പുതുക്കല്‍, സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷനും കെല്‍ട്രോണും കൈയൊഴിയുകയാണെന്നും ഇവര്‍ പറയുന്നു. അടിയന്തര സ്വഭാവമുള്ള ജോലിയായതിനാല്‍ അവധിപോലും എടുക്കാതെയാണ് ജോലി ചെയ്യുന്നത്. ഐ.ടി പ്രഫഷനലുകള്‍ പി.എസ്.സി പരീക്ഷകളില്‍ ഉള്‍പ്പെടാത്തതിനാല്‍ ആ സാധ്യതയും ഇവര്‍ക്കു മുന്നില്‍ അടഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.