കുറ്റ്യാടി: കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് രൂപവത്കരിച്ച രാജീവ് വിചാര്‍വേദി ഈ തെരഞ്ഞെടുപ്പില്‍ ഇടഞ്ഞുതന്നെ. വേദി പ്രവര്‍ത്തകരായ നൂറോളം പേര്‍ നിര്‍ജീവമാണ്. വിമത പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുന്‍ ഗ്രാമപഞ്ചായത്ത് ഭാരവാഹികളെയും പാര്‍ട്ടി മുന്‍ മണ്ഡലം പ്രസിഡന്‍റുമാരെയും ഡി.സി.സി സസ്പെന്‍ഡ് ചെയ്തതാണ് വിചാര്‍വേദി രൂപവത്കരിക്കാന്‍ കാരണം. പി.ടി. വാസു ചെയര്‍മാനും എം.കെ. നജീബ് കണ്‍വീനറുമാണ്. ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത മുന്‍ മണ്ഡലം പ്രസിഡന്‍റുമാരെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കുകയോ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എന്നിവരുടെ സസ്പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനമുണ്ടാവുകയോ ചെയ്യാത്തതാണ് വിചാര്‍വേദി പ്രവര്‍ത്തകരുടെ നിര്‍ജീവതക്ക് കാരണം. മണ്ഡലം നേതൃത്വത്തിന് തങ്ങളെ തിരിച്ചെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ജില്ലാ കമ്മിറ്റി ശിക്ഷാനടപടി പിന്‍വലിക്കാത്തതെന്നും ആരോപണമുണ്ട്. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം വേദി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.