കേരളത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ വേണം –കവിയൂര്‍ പൊന്നമ്മ

ഫറോക്ക്: മക്കള്‍ വഴി തെറ്റുന്നതില്‍ അമ്മമാര്‍ക്ക് പങ്കുണ്ടെന്നും അവരെ വളര്‍ത്തുന്നതിലെ കുഴപ്പമാണ് അരുംകൊലകള്‍ക്കും പീഡനങ്ങള്‍ക്കും കാരണമാകുന്നതെന്നും നടി കവിയൂര്‍ പൊന്നമ്മ. മഹിള മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ബേപ്പൂര്‍ ബി.സി റോഡില്‍ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മക്കളില്‍ ഈശ്വരവിശ്വാസവും നന്മയും വളര്‍ത്തിയാല്‍ ജിഷ സംഭവം നടക്കില്ളെന്നും അവര്‍ പറഞ്ഞു. നരേന്ദ്ര മോദിക്ക് ശക്തി പകരാന്‍ കേരളത്തില്‍ ബി.ജെ.പിഎം.എല്‍.എമാര്‍ അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. ഡോ.ഹേനവര്‍മ അധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു, ജയപ്രകാശ്, സത്യഭാമ, അഹല്യ ശങ്കര്‍, ശൈമ പൊന്നത്ത്, വസന്ത പരമേശ്വരന്‍, എ. സിദ്ധാര്‍ഥന്‍, സവിത ഗിരീഷ്, സതീഷ് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.