വാല്‍വ് നന്നാക്കി; കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ജലവിതരണം സാധാരണനിലയിലേക്ക്

മാവൂര്‍: നഗരത്തിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന കൂളിമാട് പമ്പിങ് സ്റ്റേഷനിലെ ക്ളിയര്‍ വാട്ടര്‍ പ്ളാന്‍റില്‍ മോട്ടോറിന്‍െറ വാല്‍വിനുണ്ടായ തകരാര്‍ പരിഹരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തകരാര്‍ പരിഹരിച്ച് ജലവിതരണം പൂര്‍വ സ്ഥിതിയിലാക്കിയത്. ക്ളിയര്‍ വാട്ടര്‍ പ്ളാന്‍റില്‍ സ്റ്റേജ് ഒന്നിലെ 500 എച്ച്.പിയുടെ മോട്ടോറിന്‍െറ രണ്ട് വാല്‍വാണ് കഴിഞ്ഞ ദിവസം കേടായത്. ഇതേതുടര്‍ന്ന് 150 എച്ച്.പിയുടെ രണ്ട് മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പിങ് നടന്നത്. സ്റ്റേജ് രണ്ടിലും ഇതേ തോതില്‍ മോട്ടോര്‍ ഉപയോഗിച്ചതിനാല്‍ വിതരണം ചെയ്യുന്ന ജലത്തിന്‍െറ അളവില്‍ ഗണ്യമായ കുറവ് വന്നിരുന്നു. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കെ. രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസംതന്നെ വാല്‍വ് നന്നാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത് പൂര്‍ത്തിയായത്. നഗരത്തിലും മെഡിക്കല്‍ കോളജിലേക്കും ജലം വിതരണം ചെയ്യുന്നതിനുപുറമെ റവന്യൂ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വരള്‍ച്ചബാധിത പ്രദേശങ്ങളിലെ ജലവിതരണത്തിനും ഇവിടെനിന്ന് ജലം നല്‍കുന്നുണ്ട്. തകരാര്‍ കാരണം കഴിഞ്ഞ ദിവസം വരള്‍ച്ചബാധിത പ്രദേശങ്ങളിലെ ജലവിതരണം ഒഴിവാക്കിയിരുന്നു. ഇതും പുനരാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.