കോഴിക്കോട്: യേശു ക്രിസ്തുവിന്‍െറ ത്യാഗ സഹന സന്ദേശവുമായി വിശ്വാസികള്‍ ദു$ഖവെള്ളി ആചരിച്ചു. വൃതമെടുത്ത് പള്ളികളിലത്തെിയ ക്രൈസ്തവര്‍ കുരിശിന്‍െറ വഴി നടന്നു. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് പള്ളിയിലും മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദേവാലയത്തിലും ചടങ്ങുകള്‍ നടന്നു. പാറോപ്പടി സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയം, ഈസ്റ്റ്ഹില്‍ ഫാത്തിമ മാതാ ദേവാലയം, കട്ടാങ്ങല്‍ എന്‍.ഐ.ടി കാമ്പസ് സെന്‍റ് ജോസഫ്സ് പള്ളി, അശോകപുരം ഉണ്ണിമിശിഹ പള്ളി, മാവൂര്‍ ക്രിസ്തുരാജ പള്ളി, കുന്ദമംഗലം സെന്‍റ് ജോസഫ്സ് പള്ളി, അമലാപുരി സെന്‍റ് തോമസ് പള്ളി, മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം, കണ്ണൂര്‍റോഡ് സിറ്റി സെന്‍റ് ജോസഫ്സ് പള്ളി, ചേവായൂര്‍ നിത്യസഹായ മാതാ ദേവാലയം, മാങ്കാവ് സെന്‍റ് ജോസഫ്സ് ദേവാലയം, കല്ലായി സെന്‍റ് പാട്രിക്സ് ദേവാലയം, വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് ദേവാലയം, മേരിക്കുന്ന് ഹോളി റെഡീമേഴ്സ് ദേവാലയം, ചാത്തമംഗലം എന്‍.ഐ.ടി മോണിങ് സ്റ്റാര്‍ ദേവാലയം, എരഞ്ഞിപ്പാലം പോള്‍ നഗര്‍ ദേവാലയം എന്നിവിടങ്ങളിലും ദു$ഖവെള്ളിയാഴ്ചയോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകള്‍ നടന്നു. വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് നാളെ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.