കോഴിക്കോട്: യേശുക്രിസ്തു ജീവന്‍ പകുത്തുനല്‍കിയതിന്‍െറ ഓര്‍മപുതുക്കി ക്രൈസ്തവര്‍ പെസഹ ആചരിച്ചു. പെസഹദിവസത്തില്‍ അന്ത്യ അത്താഴസമയത്ത് തന്‍െറ കുരിശുമരണത്തെ സൂചിപ്പിച്ച് അപ്പം മുറിച്ചുനല്‍കിയാണ് വിശുദ്ധ കുര്‍ബാന ആചരിച്ചത്. ഇതിന്‍െറ ഓര്‍മയാചരണമായിട്ടാണ് ദിവസവും പള്ളികളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. ശിഷ്യരുടെ പാദങ്ങള്‍ കഴുകി ലോകത്തിന് വിനയത്തിന്‍െറ പാത നല്‍കിയതും ഇതേ ദിവസമായിരുന്നു. ഈ ഓര്‍മപുതുക്കി വിവിധ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കലും നടന്നു. ദേവഗിരി സെന്‍റ് ജോസഫ്സ് പള്ളിയിലും ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ് പള്ളിയിലും നടന്ന തിരുകര്‍മങ്ങള്‍ക്കും കാല്‍കഴുകല്‍ ശുശ്രൂഷക്കും താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പെസഹ കുര്‍ബാനക്കും കാല്‍കഴുകല്‍ ശുശ്രൂഷക്കും കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പറോപ്പടി സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയത്തില്‍ ഫാ. ജോസ് ഓലിയേക്കാട്ട്, ഈസ്റ്റ്ഹില്‍ ഫാത്തിമ മാതാദേവാലയത്തില്‍ ഫാ. ജോയ്സ് വയലില്‍, കട്ടാങ്ങല്‍ എന്‍.ഐ.ടി കാമ്പസ് സെന്‍റ് ജോസഫ്സ് പള്ളിയില്‍ ഫാ. കുര്യന്‍ താന്നിക്കല്‍, അശോകപുരം ഉണ്ണിമിശിഹ പള്ളിയില്‍ ഫാ. വിത്സന്‍ മുട്ടത്തുകുന്നേല്‍, കണ്ണൂര്‍ റോഡ് സിറ്റി സെന്‍റ് ജോസഫ്സ് പള്ളിയില്‍ ഡോ. അലോഷ്യസ് കുളങ്ങര തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.