കോഴിക്കോട്: ഇന്ത്യയെ ഫാഷിസ്റ്റുവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചെറുത്തുതോല്‍പിക്കണമെന്നും ഫാഷിസ്റ്റ് നീക്കത്തിനു ശക്തിപകരാന്‍ സമുദായത്തിലെ ചില പണ്ഡിത വേഷധാരികളെ കൂട്ടുപിടിച്ച് നരേന്ദ്ര മോദി നടത്തുന്ന നീക്കം മതേതര ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് അബൂദബി-കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ശംസുല്‍ ഉലമയുടെ ലോകം സെമിനാര്‍ അഭിപായപ്പെട്ടു. സൂഫീ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്്വി, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.എം. ഷാജി എം.എല്‍.എ, റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവര്‍ വിഷയാവതരണം നടത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. മന്ത്രി. ഡോ. എം.കെ. മുനീര്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, പി.വി. അബ്ദുല്‍ വഹാബ്, പി.ടി.എ. റഹീം എം.എല്‍.എ, അഡ്വ. ടി. സിദ്ദീഖ്, എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങള്‍ ജമലുലൈ്ളലി പ്രാര്‍ഥന നിര്‍വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അഷ്റഫ് ബാഖവി ചാലിയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.