വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: ജീവനക്കാരനെ ചുമതലകളില്‍നിന്ന് മാറ്റി

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ക്രമക്കേടിന് കൂട്ടുനിന്ന ജീവനക്കാരനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍നിന്നും മാറ്റി. എല്‍.ഡി.എഫ് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് എ.ഡി.എം ടി. ജനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ എന്‍. പ്രശാന്താണ് ക്ളര്‍ക്ക് സജീവ് കുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റി ഉത്തരവിറക്കിയത്. എന്നാല്‍, ആരോപണ വിധേയനായ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ഇദ്ദേഹത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ളെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രി ഡോ. എം.കെ. മുനീറിന്‍െറ അസി. പ്രൈവറ്റ് സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ നാസര്‍ എസ്റ്റേറ്റ് മുക്ക് സൗത് മണ്ഡലത്തിലെ എല്‍.ഡി.എഫ് വോട്ടുകള്‍ തള്ളിക്കുന്നതിന് അപേക്ഷകള്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ളര്‍ക്കിനും കൈമാറിയെന്നാണ് പരാതി. വിവരം അറിഞ്ഞ് എല്‍.ഡി.എഫ് പ്രവര്‍ത്തകരത്തെിയതോടെയാണ് സംഭവം വിവാദമായത്. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം ടി. ജനില്‍കുമാര്‍ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതാക്കള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കുകയും ബുധനാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.