മുക്കം: കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ തോട്ടംഭൂമി യില്‍ ഖനനം നടക്കുന്നുവെന്ന് അന്വേഷിച്ച് കണ്ടത്തെിയാല്‍ സ്റ്റോപ് മെമ്മോ നല്‍കാന്‍ വില്ളേജ് ഓഫിസര്‍മാര്‍ക്ക് സബ് കലക്ടറുടെ നിര്‍ദേശം. ജില്ലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ കെ. ഗോപാലകൃഷ്ണനാണ് ഇതുസംബന്ധിച്ച് കോഴിക്കോട്, താമരശ്ശേരി തഹസില്‍ദാര്‍ മുഖേന വില്ളേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരള ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവനുവദിച്ച തോട്ടംഭൂമി തരംമാറ്റി ഖനനപ്രവര്‍ത്തനവും മറ്റും നടത്തുന്നത് നിര്‍ത്തിവെപ്പിക്കണമെന്ന പരാതിയിലാണ് നടപടി. നേരത്തെ ഭൂപരിഷ്കരണ നിയമം വകുപ്പ് 81 പ്രകാരം ഇളവനുവദിച്ച തോട്ടഭൂമി കൈമാറ്റം ചെയ്ത് തരംമാറ്റം നടത്തുന്നതിനെതിരെ ഹൈകോടതി 2015 ഫെബ്രുവരി 13ന് പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്നും വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി. മേരിക്കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. നിയമം മറികടന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൈസൂരുമല ഫാത്തിമ എസ്റ്റേറ്റിലെ റബര്‍ തോട്ടംഭൂമിയില്‍ വ്യാപകമായി റബര്‍ മരങ്ങള്‍ മുറിച്ചുനീക്കിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും നിരവധി കരിങ്കല്‍ ക്വാറികള്‍, സ്റ്റോണ്‍ ക്രഷറുകള്‍, എംസാന്‍ഡ് യൂനിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായി പരിസ്ഥിതി സംഘടനകളും നാട്ടുകാരും ലാന്‍ഡ് ബോര്‍ഡിലും ഹൈകോടതിയിലും നല്‍കിയ കേസ് നിലവിലുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ 2015 ജൂലൈ 21ന് സബ് കലക്ടറുടെ ചേംബറില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗംചേര്‍ന്ന് സ്ഥലം പരിശോധിക്കുന്നതിന് സമിതി രൂപവത്കരിച്ചിരുന്നു. തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രദേശം പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ജനുവരി ആറിന് ക്വാറി ഉടമകളെ താലൂക്ക് ഓഫിസില്‍ വിസ്തരിച്ചു. ഉടമകള്‍ നല്‍കിയ രേഖകള്‍ സഹിതം തഹസില്‍ദാര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ജില്ലാ ഭരണകൂടം ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, നിര്‍ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി തിരക്കായതിനാലാണ് പെട്ടെന്ന് നടപടിയുണ്ടാവാത്തതെന്നും കുമാരനല്ലൂര്‍ വില്ളേജ് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.