പേരാമ്പ്ര: പോത്തുകളെ കൊണ്ടുവന്ന വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തംഗം ബിജു കൃഷ്ണയെ പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജ് മര്‍ദിച്ചെന്നാരോപിച്ച് ബി.ജെ.പി നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. 60 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി കല്ളോട് പോത്തുകളെയും കൊണ്ടു വരുന്ന വാഹനം ബി.ജെ.പിയുടെ നേതൃത്വത്തില്‍ തടയുകയും ഡ്രൈവറെയും സഹായിയെയും മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തത്തെിയ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലത്തെിയ ബിജു കൃഷ്ണയെ പൊലീസ് മര്‍ദിച്ചെന്നാണ് ആരോപണം. വാഹനത്തില്‍ അഞ്ച് പോത്തുകള്‍മാത്രമാണ് ഉണ്ടായിരുന്നത്. പോത്തുകളെ കുത്തിനിറച്ച് കൊണ്ടുപോയെന്നാരോപിച്ച് വാഹനം തടഞ്ഞ് ഡ്രൈവറെയും സഹായിയെയും ക്രൂരമായി മര്‍ദിച്ചത് മന$പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്നാണ് പൊലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് കിഴക്കെ നാഗത്ത് വിനു, കോടേരിച്ചാല്‍ ശശി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബി.ജെ.പി മാര്‍ച്ച് പഞ്ചായത്ത് ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ടി.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. കെ. രാഘവന്‍, കെ.സി. രാഘവന്‍, എ. ബാലചന്ദ്രന്‍, തറമ്മല്‍ രാഗേഷ് എന്നിവര്‍ സംസാരിച്ചു. കെ.എം. ബാലകൃഷ്ണന്‍, കെ.സി. ശശികുമാര്‍, സുരേഷ് കണ്ടോത്ത്, പി.കെ. ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.