കോഴിക്കോട്: യുവാവിനെ നഗരത്തില്‍ ഭാര്യയുടെ മുന്നിലിട്ട് ബ്ളേഡ് കൊണ്ട് കഴുത്തറുത്തു കൊന്നുവെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം ആര്യനാട് സ്വദേശി പണിക്കര്‍ റോഡില്‍ താമസിക്കുന്ന നാലുകുടി പറമ്പില്‍ ജലീല്‍ (27) വധിക്കപ്പെട്ട കേസില്‍ കൊയിലാണ്ടി പൊയില്‍കാവ് താഴെക്കുനി കണിയാങ്കണ്ടി ദേവദാസിനാണ് (52) മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ളെങ്കില്‍ മൂന്നുകൊല്ലം കൂടി തടവനുഭവിക്കണമെന്നും പിഴയടച്ചാല്‍ അതില്‍നിന്ന് 20,000 രൂപ മരിച്ച ജലീലിന്‍െറ ഭാര്യ റംലക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2008 ജൂലൈ എഴിന് രാത്രി 10.45ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുന്നിലെ റോഡിലായിരുന്നു സംഭവം. മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. പ്രതി ക്യൂന്‍സ് ബാറില്‍നിന്ന് ജലീലിനും ഭാര്യ റംലക്കും മദ്യം വാങ്ങിക്കൊടുത്തുവെന്നും തുടര്‍ന്നുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ആക്രമണം നടത്തിയെന്നുമാണ് ടൗണ്‍ സി.ഐ. ബാബുവെടുത്ത കേസ്. ഭക്ഷണംകഴിക്കാന്‍ ദീവാര്‍ ഹോട്ടലിലേക്ക് പോകവേ പ്രതി റംലയെ ലൈംഗികാവശ്യത്തിന് നിര്‍ബന്ധിച്ചു. എതിര്‍ത്ത ജലീലിനെ ദേവദാസ് അടിച്ചു പരിക്കേല്‍പിച്ചു. തുടര്‍ന്ന് ഭക്ഷണംകഴിക്കാതെ റെയില്‍വേസ്റ്റേഷന്‍ ഭാഗത്തേക്ക് നടന്ന ജലീലിന്‍െറയും ഭാര്യയുടെയും പിന്നാലെയത്തെി തൊട്ടടുത്ത കടയില്‍നിന്ന് ബ്ളേഡ് വാങ്ങി ആക്രമിക്കുകയായിരുന്നു. ജലീലിനെ പിടികൂടി പ്രതി കഴുത്തില്‍ മാരക മുറിവേല്‍പിച്ചു. കുഞ്ഞുമായി നിന്ന റംലക്ക് തടുക്കാനായില്ല. ഇവരുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലത്തെിക്കുമ്പോഴേക്കും മരിച്ചു. ജലീലിനെ ആക്രമിക്കുന്നതിനിടെ പ്രതിയുടെ കൈക്ക് മുറിവേറ്റിരുന്നു. റംലയുടെയും പ്രതിയെ പരിശോധിച്ച ഡോക്ടറുടെയും മൊഴി നിര്‍ണായകമായി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെയും സംഭവസ്ഥലത്ത് ആദ്യം ഓടിയത്തെിയ സാക്ഷി ബാബുവിന്‍െറയും മൊഴിയും സുപ്രധാനമായി. 19 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ച കേസില്‍ 21 രേഖകളും ഏഴു തൊണ്ടി സാധനങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍, അഡ്വ. എ. അനൂപ് എന്നിവര്‍ ഹാജരായി. ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലക്കുറ്റത്തിന് വധശിക്ഷതന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദമെങ്കിലും പരാമാവധി ശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ളെന്ന് കണ്ടത്തെിയാണ് കോടതി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.