കൊയിലാണ്ടി: വിവാഹപ്പന്തലില്‍നിന്ന് കാമുകന്‍െറ കൂടെ ബൈക്കില്‍ കടന്നുകളഞ്ഞ പെണ്‍കുട്ടിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്‍െറ കൂടെ വിട്ടയച്ചു. കഴിഞ്ഞ ശനിയാഴ്ച വിവാഹസല്‍ക്കാരം നടക്കുമ്പോഴാണ് കാവുംവട്ടത്തെ വീട്ടില്‍നിന്ന് പെണ്‍കുട്ടി കാമുകന്‍െറ കൂടെ പോയത്. നമ്പ്രത്തുകര സംസ്കൃത കോളജില്‍ ബിരുദവിദ്യാര്‍ഥികളാണ് ഇരുവരും. വിവാഹസല്‍ക്കാരത്തിനത്തെിയ കോളജ് കൂട്ടുകാരോടൊപ്പം ഫോട്ടോയെടുക്കാനെന്നു പറഞ്ഞ് വീടിനടുത്തെ റോഡിലേക്ക് പോകുകയും അവിടെ കാത്തുനിന്ന കാമുകന്‍െറ കൂടെ ബൈക്കില്‍ പോകുകയുമായിരുന്നു. വിവാഹത്തിന് ഒരുങ്ങിയ വേഷത്തിലായിരുന്നു പോയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് ഇരുവരും പയ്യോളി സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സി.ഐ കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ആറു മണിയോടെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് ഡൊണാള്‍ഡ് സെക്കുറ ഇരുവരുമായി സംസാരിച്ചു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ളെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് കാമുകന്‍െറ കൂടെ വിട്ടയച്ചത്. ഇരുവരും പ്രായപൂര്‍ത്തിയായവരാണ്. ഒളിച്ചോടുമ്പോള്‍ പെണ്‍കുട്ടി ധരിച്ച സ്വര്‍ണാഭരണങ്ങള്‍ പെണ്‍വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ഏഴരയോടെ പൊലീസ് സുരക്ഷയില്‍ ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയ വിവമരറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇതുകാരണം ടൗണില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.