കോഴിക്കോട്: പാര്‍ട്ടിയിലെ വിഭാഗീയതയും സ്ഥാനാര്‍ഥി ആരാവണമെന്നതിനെ ചൊല്ലി തര്‍ക്കവും കാരണം മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കൈവിടുന്നു. നാല് പതിറ്റാണ്ടിലേറെയായി ലീഗ് മത്സരിച്ചുവരുന്ന മണ്ഡലമാണ് ഇവിടം. കുന്ദമംഗലത്തിന് പകരം ബാലുശ്ശേരി വെച്ചുമാറാനാണ് ലീഗും കോണ്‍ഗ്രസുമായുള്ള ധാരണ. കാലങ്ങളായി സംവരണമായിരുന്ന കുന്ദമംഗലം 2011ലാണ് ജനറല്‍ സീറ്റായി മാറിയത്. ഇത്തവണ യൂത്ത്ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍, ഫിറോസിനെതിരെ ഒരുവിഭാഗം സുന്നി നേതാക്കളും യൂത്ത്ലീഗ് ഭാരവാഹികളില്‍ ഒരുവിഭാഗവും രംഗത്തത്തെിയതോടെ നേതൃത്വം ആശങ്കയിലായി. പകരം തിരുവമ്പാടി എം.എല്‍.എ സി. മോയിന്‍കുട്ടിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും പാണക്കാടുനിന്ന് അതിന് പച്ചക്കൊടി ലഭിച്ചില്ല. മണ്ഡലത്തിലെ പല നേതാക്കളും സ്ഥാനാര്‍ഥിത്വത്തിന് ചരടുവലി നടത്തിയെങ്കിലും പൊതു അംഗീകാരം ആര്‍ക്കും ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് മണ്ഡലം വെച്ചുമാറുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നത്. കഴിഞ്ഞതവണ കുന്ദമംഗലത്ത് പി.ടി.എ. റഹീമിനോട് മത്സരിച്ച് തോറ്റയാളും രണ്ടുതവണ എം.എല്‍.എയുമായ യു.സി. രാമനെ ബാലുശ്ശേരിയില്‍ പരിഗണിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.