മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; ആറുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: സി.പി.എം പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. പുതിയങ്ങാടി സ്വദേശികളായ രാജന്‍, കുട്ടന്‍, ഗോവിന്ദപുരം സ്വദേശികളായ ബവിന്‍, വിജയചന്ദ്രന്‍, കോന്നാട് ബീച്ച് സ്വദേശി മുഹമ്മദ് അമീന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച മുതലക്കുളം മൈതാനിയില്‍ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കു ശേഷം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അനുമോദിനെയും കാമറാമാന്‍ അരവിന്ദിനെയും മര്‍ദിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം പിണറായി വിജയന്‍ മടങ്ങുന്നതിന്‍െറയും സദസ്സിന്‍െറയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രവര്‍ത്തകര്‍ക്കുനേരെ സംഘടനാ തലത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.