കോഴിക്കോട്: പ്രാര്‍ഥനയുടെ നിറവില്‍ നാടെങ്ങും വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു. കുരിശിലേക്ക് തിരിക്കുംമുമ്പ് ജറൂസലമിലേക്ക് കഴുതപ്പുറത്തുവന്ന യേശുവിനെ ഒലിവ് കൊമ്പുകളും ഈന്തപ്പനയോലയും വീഥികളില്‍ വിരിച്ച് നാട്ടുകാര്‍ ഓശാന എന്ന് പാടിയതിന്‍െറ ഓര്‍മ പുതുക്കിയാണ് ഈസ്റ്ററിന് മുമ്പുള്ള ഞായറാഴ്ചയായ ഇന്നലത്തെ ചടങ്ങുകള്‍ നടത്തിയത്. അശോകപുരം ഇന്‍ഫന്‍റ് ജീസസ് ദേവാലയത്തില്‍ ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേലരും ദേവഗിരി സെന്‍റ് ജോസഫ്സ് പള്ളിയില്‍ ഫാ. ജോസഫ് പൈക്കടയും തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. പാറോപ്പടി സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ രാവിലെ കുരുത്തോല വെഞ്ചെരിപ്പ് നടന്നു. തുടര്‍ന്ന് പ്രദക്ഷിണവും വിശുദ്ധകുര്‍ബാനയുമുണ്ടായി. ഫാ. ജോസ് ഓലിയക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ദേവമാത കത്തീഡ്രലിലെ കുരുത്തോല വെഞ്ചെരിപ്പ് സെന്‍റ് വിന്‍സന്‍റ് ഹോമില്‍ നടന്നു. തുടര്‍ന്ന് ദേവലയത്തിലേക്ക് പ്രദക്ഷിണവും സമൂഹബലിയും. തിരുകര്‍മങ്ങള്‍ക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാങ്കാവ് സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ക്ക് താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചേവായൂര്‍ നിത്യസഹായ മാതാ പള്ളിയിലെ തിരുകര്‍മങ്ങള്‍ക്ക് ഫാ. ജോണ്‍ ഒറവുങ്കര മുഖ്യകാര്‍മികത്വം വഹിച്ചു. മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിലെ കുരുത്തോല വെഞ്ചെരിപ്പ് ബിഷപ് ഹൗസില്‍ നടന്നു. തുടര്‍ന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണം, ദിവ്യബലി ചടങ്ങുകള്‍ക്ക് വികാരി ഫാ. ആന്‍േറാ ഖയനീഷ്യസ് കാര്‍മികത്വം വഹിച്ചു. കണ്ണൂര്‍ റോഡ് സിറ്റി സെന്‍റ് ജോസഫ്സ് പള്ളിയില്‍ കുരുത്തോല വെഞ്ചെരിപ്പ് നടന്നു. പ്രോവിഡന്‍സ് സ്കൂള്‍ അങ്കണത്തില്‍നിന്നുള്ള പ്രദക്ഷിണത്തിനും ദിവ്യബലിക്കും ഫാ. അലോഷ്യസ് കുളങ്ങര കാര്‍മികത്വം വഹിച്ചു. കല്ലായി സെന്‍റ് പാട്രിക്സ് ദേവാലയത്തില്‍ കുരുത്തോല വെഞ്ചെരിപ്പും പ്രദക്ഷിണവും ദിവ്യബലിയും ഫാ. സെബാസ്റ്റ്യന്‍ കറുകപ്പറമ്പിലിന്‍െറ നേതൃത്വത്തില്‍ നടന്നു. വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ കുരുത്തോല വെഞ്ചെരിപ്പ്, ബാരക്സ് ചര്‍ച്ചിലേക്ക് പ്രദക്ഷിണം, ദിവ്യബലി എന്നിവക്ക് ഫാ. എം.ജെ. മാര്‍സലിന്‍ കാര്‍മികത്വം വഹിച്ചു. മേരിക്കുന്ന് ഹോളി റെഡീമേഴ്സ് പള്ളിയില്‍ ചെറുവണ്ണൂര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി, എന്‍.ഐ.ടി മോര്‍ണിങ് സ്റ്റാര്‍ പള്ളി, എരഞ്ഞിപ്പാലം പോള്‍ നഗര്‍ എന്നിവിടങ്ങളിലും കുരുത്തോല വെഞ്ചെരിപ്പ് നടന്നു. ഈസ്റ്റ്ഹില്‍ ഫാത്തിമമാതാ ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ഫാ. ജോയ്സ് വയലില്‍ നേതൃത്വം നല്‍കി. കുന്നമംഗലം സെന്‍റ് ജോസഫ്സ് പള്ളിയിലും തുരുകര്‍മങ്ങള്‍ നടന്നു. ഓക്സിലിയം നജ്യോതിസ് സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് പ്രദക്ഷിണം ആരംഭിച്ചു. തിരുകര്‍മങ്ങള്‍ക്ക് ഫാ. ബെന്നി കാരക്കാട്ട്, ഫാ. അജി പുതിയാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.