മുക്കം: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനും മികവിന്‍െറ കേന്ദ്രങ്ങളുമാക്കാന്‍ പുതിയ പദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. ഇതിന്‍െറ ഭാഗമായി വിവിധ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡന്‍റുമാര്‍, എം.പി.ടി.എ പ്രസിഡന്‍റുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളെയും പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ജനകീയ കാമ്പയിന്‍, വിദ്യാലയ ശാക്തീകരണ കണ്‍വെന്‍ഷനുകള്‍, അവധിക്കാലത്ത് പ്രചാരണ പരിപാടികള്‍, ഹൗസ് ക്യാമ്പുകള്‍ തുടങ്ങിയവ നടത്തും. ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തില്‍ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്കൂളുകളിലത്തെിക്കാനായി ശ്രമം നടത്തും. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ പഞ്ചായത്ത് ഒരുക്കും. ശില്‍പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി.പി. ജമീല, സവാദ് ഇബ്രാഹീം, സുനില കണ്ണങ്കര, ദിവ്യ, സുഹറ കരുവോട്ട്, ടി.പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.