ബാലുശ്ശേരി: വീട് കുത്തിത്തുറന്ന് 80 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ബാലുശ്ശേരി കോട്ട നടപ്പാലത്തിനു സമീപം ഗോകുലം കോളജ് പ്രിന്‍സിപ്പലും റിട്ട. അധ്യാപകനുമായ കൊല്ലങ്കണ്ടി ‘നാന്‍സ്’ വില്ലയില്‍ നാരായണന്‍ മാസ്റ്ററുടെ വീടിന്‍െറ അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷണം. വ്യാഴാഴ്ച രാത്രിയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. നാരായണന്‍ മാസ്റ്ററും കുടുംബവും എറണാകുളം അമൃത ആശുപത്രിയില്‍ താമസിച്ച് ചികിത്സയിലാണ്. നാരായണന്‍ മാസ്റ്ററുടെ സഹോദരന്‍ ബാലന്‍ വെള്ളിയാഴ്ച രാവിലെ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാനായി വീട്ടിലത്തെിയപ്പോഴാണ് അടുക്കളഭാഗത്തെ ഗ്രില്‍സിന്‍െറ പൂട്ടുതകര്‍ത്ത് പിന്‍വാതില്‍ തുറന്നനിലയില്‍ കണ്ടത്. ബാലുശ്ശേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, കൊടുവള്ളി സി.ഐ പ്രേംജിത്ത്, ബാലുശ്ശേരി എസ്.ഐ കെ.ടി. ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമത്തെി കൂടുതല്‍ പരിശോധന നടത്തി. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 80 പവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. ബാങ്ക് ലോക്കറിലായിരുന്ന മകന്‍െറ ഭാര്യയുടെ സ്വര്‍ണാഭരണം കഴിഞ്ഞദിവസമാണ് വീട്ടില്‍ കൊണ്ടുവന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീടിന്‍െറ ചുറ്റിലുമായി 14ഓളം സി.സി.ടി.വി കാമറകളില്‍ ഏഴെണ്ണം മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. ഇതിന്‍െറ ഹാര്‍ഡ് ഡിസ്കും മോണിറ്ററും വീട്ടിലെ കിണറില്‍നിന്ന് കണ്ടത്തെുകയുണ്ടായി. ബാലുശ്ശേരി ഡോഗ് സ്ക്വാഡില്‍നിന്നുള്ള നായ പറമ്പിലും കിണറിനു പരിസരത്തും മണംപിടിച്ച് ഓടി. വടകരയില്‍നിന്നത്തെിയ വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു. സഹോദരന്‍ ബാലന്‍ നല്‍കിയ പരാതിയിന്മേല്‍ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.