കോഴിക്കോട്: ബസിന്‍െറ അമിത വേഗം ചോദ്യം ചെയ്ത യുവാവ് അതേ ബസിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. അപകടത്തിന് കാരണമായ അനഘ ബസിലെ ഡ്രൈവര്‍ അന്നശേരി തലക്കുളത്തൂര്‍ കുമ്മേരിവീട്ടില്‍ സന്ദീപ് രാഹുല(28)നാണ് വെള്ളിയാഴ്ച ഉച്ചയോടെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സന്ദീപിനെ വെള്ളിയാഴ്ച രാത്രിതന്നെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (ആറ്)യില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. നടക്കാവ് പണിക്കര്‍ റോഡില്‍ കുന്നുമ്മലില്‍ ജ്യോതിഷ് നിവാസില്‍ അലോഷ്യസ് ജയിംസ് (21) മരണപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി ഒളിവിലായിരുന്ന സന്ദീപിന് വേണ്ടി നടക്കാവ് സി.ഐ. മൂസ വള്ളിക്കാടന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരച്ചില്‍ തുടരുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്. 2015 മേയ് 24ന് കോരപ്പുഴ പാലത്തില്‍ ബസിടിച്ച് യുവതി മരിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടത്തെി. കോരപ്പുഴയില്‍ 31വയസ്സുള്ള സ്ത്രീയാണ് അന്ന് മരണപ്പെട്ടത്. വെസ്റ്റ് ്ഹില്‍ അപകടത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം നരഹത്യക്കാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കോരപ്പുഴ അപകടത്തില്‍ 304 എ പ്രകാരം അപകടമരണത്തിനായിരുന്നു കേസ്. സ്ഥിരം അപകടം വരുത്തുന്നുവെന്ന നിലയില്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപമായിരുന്നു വിക്രം മൈതാനിക്ക് സമീപം കാര്‍സ്പായില്‍ ജീവനക്കാരനായിരുന്ന അലോഷ്യസ് ജയിംസിന്‍െറ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. കൊയിലാണ്ടിയില്‍നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അത്താണിക്കലില്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തി വാതില്‍ തുറന്ന് ആളെയിറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അലോഷ്യസ് ജയിംസ് ഓടിച്ചിരുന്ന ബൈക്ക് ബസിനു പിന്നില്‍ ഉരസിയിരുന്നു. ബസിന്‍െറ അമിതവേഗത്തെച്ചൊല്ലി അത്താണിക്കല്‍ മുതല്‍ അലോഷ്യസും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇരുവരും യാത്രതുടര്‍ന്ന് വെസ്റ്റ്ഹില്‍ ചുങ്കമത്തൊറായപ്പോഴാണ് അപകടമുണ്ടായത്. സംഭവം നടന്നയുടനെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച അലോഷ്യസിന്‍െറ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സുമായി നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കണ്ണൂര്‍ റോഡില്‍ സെന്‍റ് ജോസഫ് പള്ളിക്കുമുന്നില്‍ ഉപരോധ സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതും ഡി.സി.പി. സാലിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപവത്കരിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.