മുക്കം: സംസ്ഥാനത്ത് ശുദ്ധജല ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷ വിഭാഗം നടത്തുന്ന സ്പെഷല്‍ ഡ്രൈവിന്‍െറ ഭാഗമായി മുക്കത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപത്തും മുക്കം പുതിയസ്റ്റാന്‍ഡ് പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഐസ് കാന്‍ഡികളാണ് പൂട്ടിച്ചത്. ഐസ്ക്രീം, ഐസ് സ്റ്റിക്ക് തുടങ്ങി ഐസ് ഭക്ഷ്യവസ്തുക്കള്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്ന സ്ഥാപനങ്ങളാണിവ. പഞ്ചസാരക്ക് ബദലായി ഐസ് ഉല്‍പന്നങ്ങള്‍ക്കും മറ്റും മധുരം നല്‍കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ പദാര്‍ഥത്തിന്‍െറ രണ്ടു പാക്കറ്റ് പരിശോധനക്കിടെ പിടിച്ചെടുത്തു. കൂടാതെ നിരോധിത പട്ടികയില്‍പ്പെട്ട ഐസ് ഉല്‍പന്നങ്ങള്‍ക്ക് നിറം നല്‍കുന്ന രാസവസ്തുവും കണ്ടെടുത്തിട്ടുണ്ട്. കടകളില്‍ തന്നെ നിര്‍മിക്കുന്ന ഐസ്ക്രീം, മറ്റ് ബേക് ഉല്‍പന്നങ്ങള്‍ എന്നിവ നശിപ്പിക്കുകയും സാമ്പ്ള്‍ പരിശോധനക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാഫലം വന്നശേഷം തുടര്‍നടപടി സ്വീകരിക്കും. അതുവരെ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വേനലില്‍ മലിനജലവും മീന്‍ ഐസും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന പരാതികള്‍ നിലനില്‍ക്കെ വഴിയോരത്തെ കരിമ്പ് ജ്യൂസ്, കൂള്‍ബാറുകള്‍ എന്നിവ നിരീക്ഷിച്ചുവരുകയാണ്. കുടിവെള്ളക്ഷാമവും മീനച്ചൂടും ശക്തിയാര്‍ജിക്കുന്നതോടെ ഭക്ഷ്യസ്ഥാപനങ്ങളില്‍നിന്നും മറ്റും ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ഇക്കാര്യങ്ങള്‍ മുഖവിലക്കെടുത്താണ് പരിശോധന ശക്തമാക്കുന്നത്. ശനിയാഴ്ചയും പരിശോധന തുടരും. ഫുഡ് സേഫ്റ്റി കോഴിക്കോട് ജില്ലാ അസി. കമീഷണര്‍ സി.ടി. അനില്‍കുമാര്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ കെ.പി. രാജീവ്, കെ. വിനോദ് കുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.