മുക്കം: മഴക്കാല രോഗങ്ങള്‍ തടയാന്‍ വിവിധതരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നഗരസഭയും ആരോഗ്യ വകുപ്പും. ഇതിനായി നഗരസഭാ പ്രതിനിധികളുടെയും മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറയും ആഭിമുഖ്യത്തില്‍ ഇന്‍റര്‍ സെക്ടറല്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി അയല്‍സഭയുടെ നേതൃത്വത്തില്‍ മുക്കം നഗരസഭ കൂടാതെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കുരുവട്ടൂര്‍ എന്നീ പഞ്ചായത്തുകളിലും ഏപ്രില്‍ ഏഴു മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും ശുചിത്വ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രശോഭ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. അബ്ദുല്ല പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷാജികുമാര്‍, തിരുവമ്പാടി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയമാന്‍ ടോമി കൊന്നക്കല്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വാര്‍ഡംഗങ്ങള്‍, അധ്യാപകര്‍, വിവിധ ഓഫിസ് മേധാവികള്‍, ആശാ വര്‍ക്കര്‍മാര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. ഹസീന സ്വാഗതവും എച്ച്.ഐ എ.സി. നാസര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.