സ്ത്രീധനത്തിന്‍െറ പേരില്‍ വധശ്രമമെന്ന് യുവതി

കോഴിക്കോട്: സ്ത്രീധനത്തിന്‍െറ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ഗുണ്ടകളെ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. കൊടുവള്ളി എളേറ്റില്‍ വട്ടോളിയിലെ ഷാനിബയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മലപ്പുറം പറമ്പില്‍പീടിക നമ്പന്‍കുന്നത്ത് സ്വദേശിയെ ഷാനിബ വിവാഹം കഴിച്ചത്. സ്ത്രീധനം കുറഞ്ഞുപോയതിന്‍െറ പേരില്‍ ഭര്‍തൃമാതാവ് പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ഇതിനെതിരെ പരാതിപ്പെട്ടതിനത്തെുടര്‍ന്നാണ് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും ഷാനിബ പറഞ്ഞു. കണ്ടാലറിയാവുന്ന രണ്ടുപേര്‍ ചേര്‍ന്ന് വായും കൈകാലുകളും പ്ളാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചതായും ഷാള്‍ കൊണ്ട് ബന്ധിച്ച് വസ്ത്രങ്ങള്‍ വെക്കുന്ന ഷെല്‍ഫില്‍ പൂട്ടിയിട്ടെന്നും പരാതിയില്‍ പറയുന്നു. സംഭവം നടന്നതിനുശേഷം ഷാനിബയെ കാണാനില്ളെന്ന് പ്രചരിപ്പിക്കുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ സമ്മതിച്ചില്ളെന്നും യുവതിപറഞ്ഞു. തേഞ്ഞിപ്പലം പൊലീസിലും മലപ്പുറം ജില്ലാപൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഭര്‍ത്താവിന്‍െറ വീട്ടുകാര്‍ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് കേസില്ലാതാക്കാന്‍ ശ്രമിക്കുന്നതായും ഷാനിബ പറഞ്ഞു. ആശുപത്രിയില്‍നിന്ന് ഇറങ്ങിയതിനുശേഷം ഭര്‍ത്താവ് തന്നെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. മരുന്നു വാങ്ങിയതിന്‍െറതടക്കമുള്ള ആശുപത്രിരേഖകള്‍ ഭര്‍ത്താവിന്‍െറ വീട്ടുകാര്‍ കൊണ്ടുപോയതായും ഷാനിബ പറഞ്ഞു. ബന്ധുക്കളായ ഇ. ഹസ്സന്‍കോയ, എം.പി. അബ്ദുല്‍മജീദ്, ഷഫീഖ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.