കോഴിക്കോട്: കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ ആന്ധ്രപ്രദേശ് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. കോഴിക്കോടുതന്നെ സംസ്കരിക്കാനാണ് ആന്ധ്രപ്രദേശിലെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. റെങ്കാറെഡി ജില്ലയിലെ ചെങ്കിച്ചെല്ല വില്ളേജിലെ വെങ്കിട്ടറെഡ്ഡിയെയാണ് (45) മാര്‍ച്ച് അഞ്ചിന് അരയിടത്തുപാലത്തിനടുത്ത് കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. സൈബര്‍ സെല്‍ സഹായത്തോടെ കസബ സി.ഐ പി. പ്രമോദിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും അവര്‍ കോഴിക്കോട്ടത്തെി മൃതദേഹം ഏറ്റുവാങ്ങാന്‍ താല്‍പര്യം കാണിച്ചില്ല. ഈ സാഹചര്യത്തില്‍ മരിച്ചത് വെങ്കിട്ടറെഡ്ഡിയാണെന്ന് സ്ഥിരീകരിക്കുന്നതിന് ഡി.എന്‍.എ പരിശോധന നടത്തേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, രണ്ടു ദിവസംകൂടി ബന്ധുക്കള്‍ക്കായി കാത്തിരിക്കുമെന്നും പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മൃതദേഹത്തിലെ ജീന്‍സില്‍നിന്ന് ലഭിച്ച സിംകാര്‍ഡില്ലാത്ത മൊബൈല്‍ ഫോണിന്‍െറ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. സൈബര്‍സെല്‍ പരിശോധനയില്‍ വയനാട് മാനന്തവാടിയിലുള്ള ആന്ധ്ര സ്വദേശിയെ നിരന്തരം ബന്ധപ്പെട്ടതായി കണ്ടത്തെി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. ഡ്രൈവറായ ഇയാളുടെ സുഹൃത്താണ് മരിച്ച വെങ്കിട്ടറെഡ്ഡി. ഇയാളും ഡ്രൈവറാണ്. സ്വന്തം പേരിലെടുത്ത സിംകാര്‍ഡ് അടങ്ങുന്ന ഫോണ്‍ സുഹൃത്തിന് നല്‍കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ളെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അമിത മദ്യപാനംമൂലം കനാലില്‍ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.