കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിലെ വീഴ്ചയുടെ ഇരയായി നഗരത്തിലൊരു ജീവന്‍കൂടി പൊലിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അടിക്കടിയുണ്ടാകുന്ന അപകടങ്ങളും തടയാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയ പഞ്ചിങ് സംവിധാനം ഇല്ലാതായിരിക്കയാണ്. നഗരകവാടങ്ങളില്‍ സ്ഥാപിച്ച പഞ്ചിങ് സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളിലെ സംവിധാനങ്ങളും പേരിലൊതുങ്ങുകയാണ്. ബസുകളുടെ മത്സരയോട്ടവും നിയമലംഘനവും അപകടങ്ങളും പഴയതിനേക്കാള്‍ കൂടിയ കാലത്താണ് ഉള്ള നിയന്ത്രണങ്ങള്‍പോലും നഷ്ടപ്പെടുന്നത്. കണ്ണൂരിലേക്ക് പോകുന്ന ബസുകള്‍ എലത്തൂര്‍ പൊലീസ് സ്റ്റേഷനിലും കുറ്റ്യാടി ഭാഗത്തേക്കുള്ളവ അത്തോളി സ്റ്റേഷനിലും തൃശൂര്‍, പാലക്കാട് ഭാഗത്തുനിന്നുള്ളവ നല്ലളം സ്റ്റേഷനിലും ബാലുശ്ശേരി റൂട്ടിലുള്ളവ കാക്കൂര്‍ സ്റ്റേഷനിലും നിര്‍ത്തി കടന്നുപോകുന്ന സമയം രേഖപ്പെടുത്തുകയായിരുന്നു പതിവ്. ഒപ്പിടാതെ കടന്നുപോകുന്ന ബസുകളെ പിടികൂടാന്‍ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രത്യേക പാറാവും ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലേക്ക് വരുന്ന ബസുകള്‍ക്ക് ഒപ്പിടാനായി എലത്തൂരടക്കം വിവിധ ഭാഗങ്ങളില്‍ പഞ്ചിങ് സെന്‍ററുകളും സ്ഥാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതത്. കക്കോടി, മാങ്കാവ് എന്നിവയടക്കം വിവിധ ഭാഗങ്ങളില്‍ പഞ്ചിങ് സ്റ്റേഷനുകള്‍ക്കായി താല്‍ക്കാലിക കൗണ്ടറുകളും പ്രവര്‍ത്തിച്ചിരുന്നു. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും പാളയം സ്റ്റാന്‍ഡിലും മുഴുവന്‍ ബസുകളും പുറപ്പെടുംമുമ്പ് ഒപ്പിടണമെന്ന നിര്‍ദേശം അടുത്തകാലം വരെ പാലിച്ചിരുന്നു. ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സ്റ്റാന്‍ഡുകളില്‍ പ്രവര്‍ത്തിച്ച ഇന്‍ഫര്‍മേഷന്‍ സെന്‍ററിലായിരുന്നു കണ്ടക്ടര്‍മാര്‍ ഒപ്പിട്ടിരുന്നത്. പൊലീസും ബസുടമകളും ജീവനക്കാരും സഹകരിച്ച് കൊണ്ടുള്ള കോഴിക്കോട്ടെ സംവിധാനം ഏറെ ശ്രദ്ധനേ ടിയിരുന്നു. സംസ്ഥാനതലത്തില്‍ തന്നെ ഇത്തരം സംവിധാനമൊരുക്കാന്‍ കോഴിക്കോടാണ് മാതൃകയായത്. ബസ്സ്റ്റാന്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ഒപ്പിടാനുള്ള പുസ്തകം ഇപ്പോഴുമുണ്ടെങ്കിലും മിക്ക ബസുകാരും ഒപ്പിടുന്നില്ല. ഇക്കാണത്താല്‍ തന്നെ സമയത്തെചൊല്ലിയുള്ള തര്‍ക്കവും ബഹളവും സ്റ്റാന്‍ഡില്‍ സ്ഥിരമാണ്. ഒപ്പിടല്‍ കൃതൃമായി പാലിച്ചിരുന്നപ്പോള്‍ സമയത്ത് ഓടാന്‍ ബസുകള്‍ ശ്രദ്ധിച്ചിരുന്നു. ട്രിപ്പ് മുടക്കിയാല്‍ പെട്ടെന്ന് കണ്ടത്തൊന്‍ പഞ്ചിങ് കൊണ്ടാകുമായിരുന്നു. ഇപ്പോള്‍ ഏത് ട്രിപ്പും എപ്പോഴും കട്ട് ചെയ്യുമെന്നാണ് സ്ഥിതി. ഞായറാഴ്ച സ്ഥിരമായി ഓടാത്ത ബസുകള്‍ നിരവധിയുണ്ട്. അവസാന ട്രിപ്പും ആളുകുറഞ്ഞ ട്രിപ്പുകളും സ്ഥിരമായി കട്ടാക്കുന്നു. പഞ്ചിങ് കൂടി നിലച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്ഥിതിയായി ബസ് സര്‍വിസുകള്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.