അമ്പലമുക്കില്‍ ലഹരി വില്‍പന സജീവം

ഓമശ്ശേരി: വെണ്ണക്കോടിനും മലയമ്മക്കും ഇടയില്‍ അമ്പലമുക്ക് കേന്ദ്രീകരിച്ച് ലഹരി-മദ്യ-മയക്കുമരുന്ന് വില്‍പനയും ഉപയോഗവും ഇടക്കാലത്തിനുശേഷം വീണ്ടും സജീവമാകുന്നു. അമ്പലമുക്ക് ബസ്സ്റ്റോപ്പിലും സമീപപ്രദേശങ്ങളിലുമാണ് സംഘങ്ങള്‍ തമ്പടിക്കുന്നത്. ഈ ഭാഗങ്ങളിലുള്ള കടകള്‍ അടച്ചുകഴിഞ്ഞാല്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പനക്കത്തെുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ലഹരി വിതരണത്തിന് ഇടംകണ്ടത്തെുന്നത് കടകള്‍ക്കു പിന്നിലുള്ള ഒഴിഞ്ഞ പറമ്പുകളാണ്. മാന്യമായി ജോലി ചെയ്തിരുന്ന യുവാക്കള്‍ അധികവും എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായിട്ടാണ് ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. തിരുവമ്പാടി, കുന്ദമംഗലം ബിവറേജ് ഒൗട്ട്ലെറ്റുകളില്‍നിന്ന് മദ്യം ഇവിടെയത്തെിച്ച് അധികവിലക്ക് വിതരണം ചെയ്യുന്നുമുണ്ട്. ലഹരിവില്‍പനക്കെതിരെ നാട്ടുകാര്‍ പലതവണ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടും യഥാര്‍ഥ കണ്ണികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വൈകീട്ട് ആറു മണിക്കുശേഷം വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം ഭയപ്പാടോടുകൂടി മാത്രമേ ഇതിലൂടെ യാത്രചെയ്യാന്‍ കഴിയുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.