ജനവാസകേന്ദ്രത്തിലൂടെ ബൈപാസ്; പ്രതിഷേധസംഗമം സംഘടിപ്പിച്ചു

കൊടുവള്ളി: കൊടുവള്ളി ബൈപാസ് റോഡിന് ജനവാസകേന്ദ്രത്തിലൂടെയുള്ള അലൈന്‍മെന്‍റില്‍ മാറ്റംവരുത്തി പ്രദേശവാസികളുടെ പ്രയാസത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരകള്‍ സംഘടിച്ച് പ്രതിഷേധസംഗമം നടത്തി. ദേശീയപാതയില്‍ അപകടമേഖലയും വലിയ കയറ്റവും ഇറക്കവും വരുന്ന മോഡേണ്‍ ബസാര്‍ ഞണ്ടാടിക്കുനിയില്‍നിന്ന് ആരംഭിച്ച് ജനവാസകേന്ദ്രത്തിലൂടെ പാലക്കുറ്റിയില്‍ അവസാനിക്കുന്ന രീതിയിലാണ് ബൈപാസ് റോഡിനായി അധികൃതര്‍ അലൈന്‍മെന്‍റ് തയാറാക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ വീടും കൃഷിയിടവുമെല്ലാം നഷ്ടപ്പെടുന്ന രീതിയിലുള്ള അലൈന്‍മെന്‍റില്‍ മാറ്റംവരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വായോളി മുഹമ്മദ്, ഒ.പി. റസാഖ്, അഡ്വ. പി.കെ. സക്കറിയ്യ, കാരാട്ട് റസാഖ്, എന്‍.വി. ആലി ഹാജി, യു.കെ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു. പി. മുഹമ്മദ് സാലി സ്വാഗതവും ഇ.ടി. അഷ്റഫ് നന്ദിയും പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: ഖാദര്‍ മേപ്പില (ചെയര്‍), അബ്ദുല്ലക്കുട്ടി ചെറിയാല (ജന. കണ്‍), നൂര്‍മുഹമ്മദ് ഹാജി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.