നാദാപുരം: കുന്നുമ്മല്‍ പഞ്ചായത്തിലെ കുളങ്ങരത്ത് യുവാക്കള്‍ക്കുനേരെ ബോംബെറിഞ്ഞ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. പരിക്കേറ്റവരില്‍നിന്ന് കുറ്റ്യാടി പൊലീസ് ചൊവ്വാഴ്ച രാത്രി മൊഴിയെടുത്തു. രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കുന്നുമ്മല്‍ കുളങ്ങരത്ത് പാലത്തുങ്കര പാലത്തില്‍ ഇരിക്കുകയായിരുന്ന യുവാക്കള്‍ക്കുനേരെ തിങ്കളാഴ്ച രാത്രി ഒമ്പതിന് ബോംബെറിഞ്ഞശേഷം രക്ഷപ്പെട്ടത്. മുക്യാറമ്പത്ത് നിയാസ് (18), അണിയാരിമ്മല്‍ നാഫിഅ് (18), അണിയാരിമ്മല്‍ ഫര്‍ആന്‍ (17), വട്ടക്കാട് താഴെകുനി ഹാരിസ് (23) എന്നിവര്‍ക്കാണ് ബോംബേറില്‍ പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കുശേഷം ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമില്ളെന്നാണ് പൊലീസിന് ലഭിച്ച സൂചന. പരിക്കേറ്റവരില്‍ അണിയാരിമ്മല്‍ നാഫിഅ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ്. മറ്റുള്ളവര്‍ യൂത്ത് ലീഗുകാരാണ്. സി.പി.എം പ്രവര്‍ത്തകരായ ചെട്ടികുളങ്ങര നിജേഷിന്‍െറ നേതൃത്വത്തില്‍ രണ്ടു ബൈക്കുകളിലായി എത്തിയ ആറു പേരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കി. കാണായിന്‍റവിട ദീപേഷ്, മൊട്ടോല്‍ നിജേഷ്, മലയില്‍ മിഥുന്‍ലാല്‍, മഞ്ഞിലാംപറമ്പത്ത് വിപിന്‍കുമാര്‍, വലിയാണ്ടി അജിത് എന്നിവരാണ് മറ്റു പ്രതികള്‍. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ പ്രദേശത്ത് ബോംബ് ശേഖരണം നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.