വടകര: കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെയും അപമാനിച്ച സംഭവത്തില്‍ വടകര പൊലീസിന് വീഴ്ച സംഭവിച്ചതായി ആക്ഷേപം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ-പൊലീസ് കൂട്ടുകെട്ടാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ധരിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി പ്രതീഷ് കുമാറിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടുന്നമുറക്ക് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. വടകര പൊലീസും മാഫിയകളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ രംഗത്തുവന്ന മുരളിയെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. പ്രശ്നം ഇത്രമേല്‍ രൂക്ഷമാകാനുള്ള കാരണവും പൊലീസിന്‍െറ പിഴവാണെന്ന് നേരത്തേതന്നെ അഭിപ്രായമുയര്‍ന്നിരുന്നു. മുരളി പ്രസിഡന്‍റായ സൊസൈറ്റിയുടെ ഓഫിസില്‍ ഇരുവരും തനിച്ചായപ്പോള്‍ പുറത്തുനിന്ന് പൂട്ടിയാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. ബാങ്കിങ് ഇടപാടുകളും കോണ്‍ട്രാക്ട് ജോലികളും ചെയ്യുന്ന സ്ഥാപനത്തില്‍ സ്ത്രീകളടക്കമുള്ള നിരവധി ജോലിക്കാരുണ്ട്. ഇവിടെ ജോലിക്കായത്തെിയ കോണ്‍ഗ്രസ് വനിതാ നേതാവും ഈ സ്ഥാപനത്തിന്‍െറ സഹോദരസ്ഥാപനത്തില്‍ ഡയറക്ടറുമായ സ്ത്രീയെയും ഇത്തരത്തില്‍ അനാശാസ്യം ആരോപിച്ച് പിടികൂടുമ്പോള്‍ ഇതിലെ വസ്തുത അന്വേഷിക്കാന്‍പോലും പൊലീസ് തയാറായില്ല. എന്നാല്‍, കേസ് ചാര്‍ജ് ചെയ്യാന്‍പോലും കഴിയാത്ത സംഭവത്തിന്‍െറ പേരില്‍ മണിക്കൂറുകളോളം ഇരുവരെയും സ്റ്റേഷനില്‍ നിര്‍ത്തുകയും ജനങ്ങള്‍ തമ്പടിക്കുന്ന അവസ്ഥ സൃഷ്ടിച്ചതും പൊലീസിന്‍െറ പിടിപ്പുകേടായാണ് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. സംഭവത്തില്‍ സ്വകാര്യ കേസും മാനനഷ്ടക്കേസും ഫയല്‍ചെയ്യാനൊരുങ്ങുകയാണ് ഇരുവരും. ആരോപണവിധേയയായ സ്ത്രീ ഇതിനകം വനിതാ കമീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. ബാങ്കുകള്‍പോലുള്ള പൊതു തൊഴിലിടങ്ങളില്‍പോലും അതിക്രമിച്ച് സദാചാര ഗുണ്ടായിസം നടത്തുന്നത് ഏറെ ആശങ്കയോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വിഷയം ഇടതുമുന്നണിക്കെതിരെ ഉപയോഗിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.