പ്രചാരണച്ചൂടില്‍ കൊടുവള്ളി

കൊടുവള്ളി: മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചാരണപരിപാടികള്‍ പൂര്‍ത്തിയാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ. റസാഖും സ്വതന്ത്ര സ്ഥാനാര്‍ഥി ലീഗ് വിമത നേതാവ് കാരാട്ട് റസാഖും തമ്മിലാണ് പ്രധാന മത്സരം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അഡ്വ. പി.കെ. സക്കരിയ്യയും പ്രചാരണരംഗത്തുണ്ട്. ബി.ജെ.പി ഇതുവരെയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരരംഗത്തേക്ക് കൊണ്ടുവരാനാണ് നീക്കങ്ങള്‍ എന്നറിയുന്നു. എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ടാവും.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ യു.ഡി.എഫിനെ ഞെട്ടിച്ച് ലീഗ് നേതാവ് കാരാട്ട് റസാഖ് എം.എ. റസാഖിനെതിരെ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയതോടെയാണ് കൊടുവള്ളി ശ്രദ്ധാകേന്ദ്രമായത്. ഇരുപക്ഷവും കണ്‍വെന്‍ഷനുകളും പ്രകടനവും നടത്തിയാണ് ഗോദയിലേക്കിറങ്ങിയത്. കാരാട്ട് റസാഖിനെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപ നം മാര്‍ച്ച് 20നുണ്ടാകുമെന്നാണ് വിവരം. ഇതിനുശേഷമാവും സി.പി.എം പ്രചാരണരംഗത്തേക്കിറങ്ങുക. സ്ഥാനാര്‍ഥികളെല്ലാം ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കുടുംബസംഗമങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വാര്‍ഡ്-ഡിവിഷന്‍തല കേന്ദ്രങ്ങളിലാണ് സംഗമങ്ങള്‍ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.