താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമതി പൂനൂര്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുല്‍ അസീസ് ഹാജിയെ സ്ഥാപനത്തിനു മുന്നില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കാന്‍ ശ്രമിച്ചതില്‍ വ്യാപാരികളുടെ യോഗം പ്രതിഷേധിച്ചു. പൂനൂര്‍ ടൗണിലെ കടയുടെ മുന്നില്‍ മരത്തിനുചുറ്റും അനധികൃതമായി തറകെട്ടി ബൂത്ത് നിര്‍മിക്കാനുള്ള ശ്രമത്തിനെതിരെ പി.ഡബ്ള്യു.ഡി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ ചിലരാണ് കൈയേറ്റത്തിന് ശ്രമിച്ചത്. യോഗം താര അബ്ദുറഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ ഷുക്കൂര്‍, സി.കെ. മൊയ്തീന്‍കുട്ടി ഹാജി, പി. മൊയ്തീന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.സി. രാഘവന്‍, എ. സത്താര്‍, എ.വി. നാസര്‍, സി.പി. ഹക്കീം, മുസ്തഫ നനക്കണ്ടി, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.