കോഴിക്കോട്: തിരുവമ്പാടി സീറ്റിനെക്കുറിച്ച് മലയോര വികസന സമിതി നടത്തുന്ന അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് അഡ്വ. സണ്ണി പൊന്നാമറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി കത്ത് നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തലയും താമരശ്ശേരി ബിഷപ്പും സാക്ഷികളാണെന്ന് പറയുന്നത് ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കത്ത് കൈമാറുന്ന ദിവസം ബിഷപ് വത്തിക്കാനിലായിരുന്നു. 2014ല്‍ നിലവില്‍വന്ന വികസന സമിതി എങ്ങനെയാണ് 2011ല്‍ കുഞ്ഞാലിക്കുട്ടി എഴുതിയ കത്ത് കൈപ്പറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന് സീറ്റ് കിട്ടാന്‍ വേണ്ടി 2011ല്‍ താന്‍ നടത്തിയ നീക്കങ്ങളുടെ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ രാഷ്ട്രീയമില്ലാത്ത ഒരു പ്രാദേശിക വികസനസമിതിക്ക് എന്ത് ധാര്‍മികാവകാശമാണുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന താന്‍ നോമിനേഷന്‍ പിന്‍വലിച്ചത് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടാണ്. ഇപ്പോള്‍ ലീഗ് ചെയ്യുന്നത് വിശ്വാസവഞ്ചനയും രാഷ്ട്രീയചതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.