കോഴിക്കോട്: ജില്ലയിലെ യു.ഡി.എഫ് ‘വെച്ചുമാറല്‍’ സീറ്റുകളിലൊന്നായ തിരുവമ്പാടിയിലേക്ക് കേരള കോണ്‍ഗ്രസ്-എം കണ്ണെറിഞ്ഞതോടെ ചര്‍ച്ചക്ക് പുതിയമാനം. ലീഗിന്‍െറ സിറ്റിങ് സീറ്റായ മണ്ഡലം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേരത്തേ രംഗത്തത്തെിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് വടക്കന്‍ കേരളത്തിലെ മൂന്ന് സീറ്റുകള്‍ക്ക് പകരം തിരുവമ്പാടി മാത്രം മതിയെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. തിരുവമ്പാടിക്ക് പകരം തളിപ്പറമ്പ്, ആലത്തൂര്‍, പേരാമ്പ്ര സീറ്റുകള്‍ മാണി വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കും. കുടിയേറ്റ കര്‍ഷകരുള്ള മണ്ഡലത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് മാണിയുടെ വാദം. സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം പി.ടി. ജോസിനെ മത്സരിപ്പിക്കുമെന്നും അവര്‍ പറയുന്നു. കുടിയേറ്റ കര്‍ഷകര്‍ ധാരാളമുള്ള തിരുവമ്പാടി ലഭിച്ചാല്‍ താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും പിന്തുണയോടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാവുമെന്നാണ് മാണി കോണ്‍ഗ്രസിന്‍െറ വിലയിരുത്തല്‍. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള മലയോര വികസന സമിതി നേരത്തേ രംഗത്തത്തെിയിരുന്നു. ലീഗ് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ളെന്നും സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍, തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നാല്‍പോലും സീറ്റ് വിട്ടുകൊടുക്കില്ളെന്നാണ് ലീഗിന്‍െറ പക്ഷം. തിരുവമ്പാടി സീറ്റ് സംബന്ധിച്ച ഉടമ്പടിരേഖ പുറത്തായ വിഷയത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ഇടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മാണിയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.