കോഴിക്കോട്: മദ്യപസംഘത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയ യുവാവിന്‍െറ വീട് ആക്രമിച്ച സംഭവത്തില്‍ 10 പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരസ്യ മദ്യപാനത്തെക്കുറിച്ച് പരാതിപ്പെട്ടതിനാണ് ഇരിങ്ങാടന്‍പള്ളി മുള്ളന്‍പറമ്പ് ആനന്ദിന്‍െറ വീടിനുനേരെ സംഘംചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്. അക്രമികള്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെയടക്കം മര്‍ദിച്ചു. പരിക്കേറ്റ രണ്ടരവയസ്സുള്ള കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. സമീപത്തെ വീട്ടില്‍ വിവാഹസല്‍ക്കാരം നടക്കുന്നതിനിടെ പരസ്യ മദ്യപാനം ശ്രദ്ധയില്‍പെട്ട് പൊലീസ് കണ്‍ട്രോള്‍റൂമില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥലത്തത്തെിയ കണ്‍ട്രോള്‍ റൂം പട്രോളിങ് പൊലീസ് ഒരാളെ പിടികൂടി. ഇതില്‍ പ്രകോപിതരായ മദ്യപസംഘം പരാതി നല്‍കിയത് ആനന്ദാണെന്ന് മനസ്സിലാക്കി പൊലീസ് പോയശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വീടിന്‍െറ ജനല്‍ചില്ലുകളും മോട്ടോര്‍ ബൈക്കും തകര്‍ന്നു. സംഘം വീട്ടിലെ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിഞ്ഞതായും പരാതിക്കാരന്‍ പറയുന്നു. സംഭവത്തില്‍ 10 പേരെ അറസ്റ്റുചെയ്തതായും വീട്ടുകാര്‍ക്ക് 15,000 രൂപയുടെ നഷ്ടം ഉണ്ടായതായും ചേവായൂര്‍ പൊലീസ് പറഞ്ഞു. ഇരിങ്ങാടന്‍പള്ളി സ്വദേശികളായ ജിതിന്‍, ജിബിന്‍, സുജിത്ത്, സുഹൃത്തുക്കളായ മാലൂര്‍ക്കുന്ന് ശ്രീജിത്ത്, ആല്‍ബര്‍ട്ട് പി. ജോണ്‍, മായനാട് രാഖില്‍, കോവൂര്‍ ശരണ്‍ദാസ്, പാലത്ത് ആബിദ്, വെസ്റ്റ്ഹില്‍ അബ്ദുല്‍ റഊഫ്, പൊന്നാനി സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ ഇവരെ ഞായറാഴ്ച വൈകീട്ട് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.