പയ്യോളി: വ്യാജ ഒപ്പും രസീതും ഉപയോഗിച്ച് ബാങ്കില്‍നിന്ന് പണം തട്ടിയ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പയ്യോളി കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ കേളോത്ത് ബിജുവിനെതിരെയാണ് കേസെടുത്തത്. ബാങ്കിനെ കബളിപ്പിച്ച് ബിജു പണം തട്ടിയെന്നു കാണിച്ച് ബാങ്ക് സെക്രട്ടറി കഴിഞ്ഞദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. 17,52,000 രൂപ ബിജു തട്ടിയെടുത്തുവെന്നാണ് പരാതി. അതേസമയം, തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഭരണസമിതി ബിജുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്ഥിരനിക്ഷേപത്തിനായി വിവിധ വ്യക്തികള്‍ നല്‍കിയ പണം ബാങ്കിലടക്കാതെ ബിജു നടത്തിയ തട്ടിപ്പ് കഴിഞ്ഞദിവസം പുറത്തായിരുന്നു. പണം ബാങ്കിലടച്ചതിനുള്ള രസീത് വ്യാജ ഒപ്പിട്ട് ഇയാള്‍ നിക്ഷേപകര്‍ക്ക് നല്‍കിയതായി പറയുന്നു. എഴുതിനല്‍കിയ രസീതിന്‍െറ ആധികാരികതയില്‍ സംശയം തോന്നിയ നിക്ഷേപകരിലൊരാള്‍ ബാങ്കിലത്തെി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിവിധ നിക്ഷേപകര്‍ക്ക് അരക്കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.