നടുവണ്ണൂര്‍: താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥ ചമഞ്ഞ് നടുവണ്ണൂരില്‍ വിധവയുടെ 9000 രൂപ തട്ടിയെടുത്തു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ വിധവയാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വിധവകള്‍ക്കുള്ള വീട് അറ്റകുറ്റപ്പണിക്ക് കൊയിലാണ്ടി താലുക്ക് ഓഫിസില്‍ 95,000 രൂപ പാസായിട്ടുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നട ത്തിയത്. ഇതിന് 9000 രൂപ മൂന്നു ഗഡുക്കളായി ഡെപ്പോസിറ്റ് തുക നല്‍കണമെന്നു പറഞ്ഞാണ് തുക തട്ടിയത്. 50 വയസ്സിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീയാണ് തട്ടിപ്പ് നടത്തിയത്. ഇംഗ്ളീഷ് കൈകാര്യം ചെയ്യാനറിയാവുന്ന സ്ത്രീ സാരിയാണ് ഉടുത്തത്. പകല്‍ 12ന് വീട്ടിലത്തെിയ സ്ത്രീ നികുതിയടച്ച രസീറ്റും മറ്റു രേഖകളും ആവശ്യപ്പെടുകയായിരുന്നു. പണം പാസായിട്ടുണ്ടെന്നും അടുത്തദിവസംതന്നെ താലൂക്ക് ഓഫിസിലത്തെി പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഡെപ്പോസിറ്റ് തുക ഇപ്പോള്‍തന്നെ അടക്കണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കാണാന്‍ മാന്യയായിട്ടുള്ള സ്ത്രീ രണ്ടുമണിക്കൂറോളം വീട്ടിലിരുന്നതിനുശേഷം ഖേകള്‍ പരിശോധിച്ച് പണവും വാങ്ങിയാണ് വീടുവിട്ടത്. രാത്രി സംശയംതോന്നിയ വിധവയുടെ ബന്ധുക്കളും വിധവയും പിറ്റേദിവസംതന്നെ താലൂക്ക് ഓഫിസിലത്തെി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത് മനസ്സിലായത്. പണം വാങ്ങിയ സ്ത്രി ഒരു ദേശസാത്കൃത ബാങ്കിന്‍െറ രണ്ട് പേമെന്‍റ് സ്ളിപ്പുകളാണ് പൂരിപ്പിച്ച് വിധവക്ക് നല്‍കിയിരുന്നത്. അമ്മിണി എന്ന പേരും എഴുതിയിട്ടുണ്ട്. താലൂക്ക് ഓഫിസിലത്തെി അന്വേഷിച്ചപ്പോള്‍ സമാനമായ ആറോളം പരാതികള്‍ ഇവിടെ ലഭിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. താലൂക്ക് ഓഫിസിലും പൊലീസ്സ്റ്റേഷനിലും വിധവ പരാതിനല്‍കി. തൊഴിലുറപ്പ് ജോലിക്കുപോയി ലഭിച്ച 6000 രൂപയും കണ്ണിന്‍െറ ഓപറേഷനു നീക്കിവെച്ച 3000 രൂപയുമാണ് കൂലിപ്പണിചെയ്ത് ജീവിക്കുന്ന വിധവക്ക് നഷ്ടപ്പെട്ടത്. താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈ സ്ത്രീ തട്ടിപ്പ് നടത്തുന്നൂവെന്നാണ് വിവരം. വിധവകളുള്ള വീടും അവരുടെ വിവരങ്ങളും ശേഖരിച്ചാണ് തട്ടിപ്പ്. വീട്ടിലത്തെിയാല്‍ ആധികാരികത ഉറപ്പിക്കാന്‍ വീട്ട് നമ്പറും നികുതി ശീട്ടും മറ്റു രേഖകളും ആവശ്യപ്പെടും. തുടര്‍ന്ന് സാഹചര്യങ്ങള്‍ക്കനുസരിച്ച് വിധവകളുടെ വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് യുവതി ചെയ്യു ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.