കോഴിക്കോട്: ഭാര്യയെ റോഡില്‍ കുത്തിക്കൊന്നുവെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കാരന്തൂര്‍ വെള്ളാരം കുന്നുമ്മല്‍ എം. മോഹനനാണ് (54) ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ. ശങ്കരന്‍ നായര്‍ ശിക്ഷ വിധിച്ചത്. 2012 മേയ് 16ന് രാവിലെ 8.30ന് ചാത്തമംഗലം എന്‍.ഐ.ടി കാമ്പസിന് സമീപം വലിയ പൊയില്‍ റോഡില്‍ മറ്റൊരാളുമായി സംസാരിച്ചുനില്‍ക്കുകയായിരുന്ന ഭാര്യ അംബികയെ (42) കത്തികൊണ്ട് കുത്തിക്കൊന്നതായാണ് കേസ്. അംബികയോട് സംസാരിച്ചുനിന്ന പിലാശ്ശേരി ഓടക്കണ്ടിയില്‍ ചന്ദ്രനും (45) കുത്തേറ്റെങ്കിലും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി നേരത്തേ അറിവുള്ള മോഹനന്‍ തലേന്നുതന്നെ കത്തി വാങ്ങി ആക്രമണത്തിന് ഒരുക്കൂട്ടിയെന്നാണ് കേസ്. ചെലവൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന അംബിക സംഭവദിവസം രാവിലെ ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും പമ്പില്‍ അന്വേഷിച്ചത്തെിയ മോഹനന് അവരെ കണ്ടത്തൊനായില്ല. തുടര്‍ന്ന് ബൈക്കില്‍ തിരഞ്ഞിറങ്ങിയ പ്രതി അംബികയും ചന്ദ്രനും സംസാരിക്കുന്നതുകണ്ട് ആക്രമിക്കുകയായിരുന്നുവത്രെ. കൊലക്ക് ജീവപര്യന്തം തടവിന് പുറമെ വധശ്രമത്തിന് ഏഴുകൊല്ലം തടവുകൂടി വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 15 സാക്ഷികളെ വിസ്തരിച്ച കേസില്‍ 14 രേഖകളും അഞ്ചു തൊണ്ടിസാധനങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ്, സി. ഭവ്യ എന്നിവര്‍ ഹാജരായി. ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയിലാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.