പന്തീരാങ്കാവ്: മണ്ണിട്ടുനികത്തിയ കരിങ്കല്‍ക്വാറിയില്‍ കത്തുന്ന വെയിലിന് കീഴെ ശൈത്യകാല പച്ചക്കറി വിളയുമോ എന്ന സന്ദേഹം വെറുതെ. പന്തീരാങ്കാവ് കൂടത്തില്‍ വാസുദേവനും സുഹൃത്തുക്കളും ചേര്‍ന്ന് കുന്നിന്‍ മുകളിലെ ക്വാറിയിലൊരുക്കിയ കൃഷിയിടത്തില്‍ വിളഞ്ഞ സവാളയും കാരറ്റും കാബേജും ബീറ്റ്റൂട്ടും മനസ്സുണ്ടെങ്കില്‍ മണ്ണിലെന്തും വിളയുമെന്നതിന്‍െറ തെളിവായി. വീടിന് സമീപത്തെ 50 സെന്‍േറാളമുള്ള ക്വാറി മണ്ണിട്ടുനികത്തി 15 വര്‍ഷത്തോളമായി വാസുദേവന്‍ കൃഷിയിറക്കുന്നുണ്ട്. കപ്പയും ചേനയും ചേമ്പും കിഴങ്ങും മറ്റു പച്ചക്കറികളുമെല്ലാം വിളയുന്ന കൃഷിയിടത്തില്‍ കുറച്ച് വര്‍ഷങ്ങളായി കരനെല്‍ കൃഷിയുമിറക്കുന്നുണ്ട്. നേരത്തേ ചത്തെുതൊഴിലാളിയായിരുന്ന ഇദ്ദേഹമിപ്പോള്‍ മുഴുസമയ കര്‍ഷകനാണ്. മഴക്ക് തൊട്ടു മുമ്പുള്ള ഇടവേളയിലാണ് ഒളവണ്ണ കൃഷിഭവന്‍െറ സഹായത്തോടെ ശൈത്യകാല പച്ചക്കറികൃഷി പരീക്ഷണത്തിനിറങ്ങിയത്. വിത്തുനല്‍കിയത് കൃഷിഭവന്‍തന്നെയാണ്. ഇത്തവണ വാസുദേവനൊപ്പം സുഹൃത്തുക്കളായ മരക്കാട്ട് രാധാകൃഷ്ണനും ചുള്ളിയോട്ട് ശിവദാസനും സഹായത്തിനുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. മനോജ്കുമാര്‍, ബ്ളോക് പഞ്ചായത്ത് അംഗം ശ്രീജ വടക്കയില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എം. പവിത്രന്‍, എം. ഉഷാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.