സ്റ്റീല്‍നടപ്പാലം പദ്ധതി എങ്ങുമത്തെിയില്ല

വടകര: ദേശീപാതയില്‍ വീതികുറഞ്ഞ പാലോളിപ്പാലത്തിനും കരിമ്പനപ്പാലത്തിനും സമാന്തരമായി സ്റ്റീല്‍ നടപ്പാലങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി എങ്ങുമത്തെിയില്ല. ഇതിനായി രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളെ കിട്ടിയില്ളെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വീണ്ടും ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വന്‍ ദുരന്തങ്ങള്‍ വഴിവെക്കുന്ന പാലത്തിലൂടെയുള്ള യാത്ര ഒഴിവാക്കാമെന്ന് കരുതിയ നാട്ടുകാര്‍ ഇതോടെ, പ്രയാസത്തിലായിരിക്കുകയാണ്. ദേശീയപാതാവിഭാഗം ആറരലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഇവിടെയുള്ളത് നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക പാലങ്ങളാണ്. ഇവക്ക് പകരമായി സ്റ്റീല്‍ പാലങ്ങളാണ് രണ്ടിടത്തും സ്ഥാപിക്കാനിരുന്നത്. ഒന്നരമീറ്റര്‍ വീതിയില്‍10 മീറ്ററോളം നീളം രണ്ടു പാലങ്ങള്‍ക്കും കണക്കാക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് തീരുമാനമെടുത്തത്. ഇതുപ്രകാരം ജനുവരിയില്‍ ടെന്‍ഡര്‍ വിളിച്ച് മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചത്. നടപ്പാലം വരുന്നതോടെ കാല്‍നടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെങ്കിലും വാഹനം കടന്നുപോകുന്ന പാലത്തിന്‍െറ അപകടാവസ്ഥ തുടരും. ദേശീയപാതയില്‍ ഈ രണ്ടു ചെറുപാലങ്ങളും വര്‍ഷങ്ങളായി തീര്‍ക്കുന്ന ദുരിതങ്ങളും അപകടങ്ങളും ഏറെ വലുതാണ്. പാലോളിപ്പാലത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന 25ഓളം അപകടങ്ങളില്‍ എട്ടുപേരാണ് മരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ പാലത്തിന്‍െറ കൈവരി വാഹനങ്ങളിടിച്ച് 20ലേറെ തവണ തകര്‍ന്നു. കരിമ്പനപ്പാലത്തിന്‍െറ കൈവരികളും ഇതേ അവസ്ഥയിലാണ്. ദേശീയപാതയില്‍ ഇത്രയും വീതികുറഞ്ഞതും അപകടഭീഷണി ഉയര്‍ത്തുന്നതുമായ പാലങ്ങള്‍ വേറെയുണ്ടാകില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേവലം എട്ടുമീറ്റര്‍ മാത്രമാണ് പാലത്തിന്‍െറ വീതി. ഒരു ബസോ ലോറിയോ കടന്നുവന്നാല്‍ മറ്റൊരു വാഹനത്തിനും എതിരെ വരാനാകില്ല. രാത്രിസമയത്ത് ഇങ്ങനെവരുന്ന വാഹനങ്ങളാണ് പാലം തകര്‍ക്കുന്നത്. കൈവരി ഇടിച്ചിടിച്ച് പാലത്തിന്‍െറ സുരക്ഷതന്നെ ഭീഷണിയിലായിരിക്കയാണ്. രണ്ടു പാലങ്ങളും പുതുക്കിപ്പണിയാന്‍ ഇവിടെ സ്ഥലമേറ്റെടുത്തിട്ട് വര്‍ഷങ്ങളായി. 30 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പുതിയ പാലങ്ങള്‍ക്കായി എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. എന്നാല്‍, ദേശീയപാത 45 മീറ്ററില്‍ നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലിത് കുടുങ്ങുകയായിരുന്നു. നാലുവരിപ്പാത നിര്‍മാണം കാത്തിരിക്കുന്നതു മൂലമാണ് മറ്റൊരു പദ്ധതിയിലും പെടുത്തി പാലങ്ങള്‍ പുനര്‍നിര്‍മിക്കാത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. തര്‍ക്കവും സ്ഥലമെടുപ്പും നീളുമ്പോള്‍ പാലങ്ങള്‍ തീര്‍ക്കുന്ന ദുരിതവും നീളും. ഈ പാലങ്ങള്‍ അടിയന്തരമായി മാറ്റിപ്പണിയണമെന്നാവശ്യപ്പെട്ട് പാലോളിപ്പാലത്ത് സംരക്ഷണസമിതി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിയിരുന്നു. 10,000 പേരുടെ ഒപ്പുശേഖരിച്ച് അധികൃതര്‍ക്ക് നല്‍കുന്ന പരിപാടികളുള്‍പ്പെടെ നടന്നു. ഒടുവില്‍, കാല്‍നടക്കാര്‍ പ്രതീക്ഷിച്ച സ്റ്റീല്‍പാലംപോലും സ്വപ്നപദ്ധതിയായി തീരുമോയെന്ന ആശങ്കയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.