കളിസ്ഥല വിവാദം: നിലപാട് വ്യക്തമാക്കി പി.ടി. ഉഷ

കോഴിക്കോട്: തനിക്ക് വീടുവെക്കാന്‍ വെസ്റ്റ്ഹില്‍ പോളിടെക്നിക് ഹൈസ്കൂള്‍ പി.ടി.എയുടെ പേരില്‍ നിലവിലുള്ള പോളിടെക്നിക് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് 10 സെന്‍റ് സ്ഥലം പതിച്ചുനല്‍കുന്നതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പി.ടി. ഉഷ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാറിന്‍െറ സര്‍വേ നമ്പറുകളും റീസര്‍വേ നമ്പറുകളുമാണ് അംഗീകരിക്കപ്പെട്ട രേഖകള്‍. കഴിഞ്ഞദിവസങ്ങളില്‍ ചില തല്‍പരകക്ഷികള്‍ സത്യവിരുദ്ധമായ പ്രശ്നം ഉന്നയിച്ച് തന്നെ കരിവാരിത്തേക്കുകയാണ്. വീട് നിര്‍മിക്കാന്‍ അനുവദിച്ച സ്ഥലത്തിന്‍െറ സര്‍വേ നമ്പറും ഗ്രൗണ്ടിന്‍െറ സര്‍വേ നമ്പറും വ്യത്യസ്തമാണെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. രാജ്യത്തിനുവേണ്ടി അന്താരാഷ്ട്രതലത്തില്‍ മെഡലുകള്‍ വാങ്ങിയ കായികതാരങ്ങള്‍ക്ക് വീട് വെക്കാന്‍ ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന പദ്ധതിയുണ്ട്. 2002ല്‍ മുതല്‍ കേരള സര്‍ക്കാറും ഇപ്രകാരം നിരവധി താരങ്ങള്‍ക്ക് സ്ഥലം നല്‍കിവരുന്നുണ്ട്. ഇതുപ്രകാരം 2003ലാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കിലും അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ കാലത്താണ് ഇതിനുള്ള നടപടികള്‍ മുന്നോട്ടുപോയത്. കലക്ടര്‍ ലതയാണ് ടെക്നിക്കല്‍ എജുക്കേഷന്‍ വകുപ്പിന്‍െറ കൈവശത്തില്‍ കോഴിക്കോട് കച്ചേരി വില്ളേജില്‍ TS.1/23/961/1ല്‍പെട്ട 10 സെന്‍റ് സ്ഥലം കണ്ടത്തെുന്നത്. 2016 മാര്‍ച്ച് രണ്ടിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലും ഈ നമ്പര്‍ ഭൂമിയാണ് തന്‍െറ പേരില്‍ പതിച്ചുനല്‍കാന്‍ ഉത്തരവായത്. ഒപ്പം ടെക്നിക്കല്‍ എജുക്കേഷന്‍ വകുപ്പിന്‍െറ കൈവശമുള്ള ഭൂമിയില്‍നിന്നുള്ള 10 സെന്‍റാണ് റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കുന്നത്. വിവാദ സ്ഥലത്തിന്‍െറ സര്‍വേ നമ്പറുകളും തനിക്ക് പതിച്ചുനല്‍കാന്‍ ഉത്തരവായിട്ടുള്ള സ്ഥലത്തിന്‍െറ സര്‍വേ നമ്പറും പരിശോധിച്ച് കച്ചേരി വില്ളേജില്‍ തെളിവെടുപ്പ് നടത്തിയും ബോധ്യപ്പെടാവുന്നതാണെന്നും ഉഷ വ്യക്തമാക്കി. വെസ്റ്റ്ഹില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിന്‍െറ കളിസ്ഥലത്തില്‍നിന്ന് 10 സെന്‍റ് സ്ഥലം പി.ടി. ഉഷക്ക് വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയെന്നായിരുന്നു ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.